പ്രായം ഇരട്ടിയാക്കുന്ന പ്രേതദ്വീപിന്‌റെ കഥ, ദുരൂഹതകളുണര്‍ത്തി മനോജ് നൈറ്റ് ശ്യാമളന്റെ ഓള്‍ഡ് ട്രെയിലര്‍

By Midhun Raj

മനോജ് നൈറ്റ് ശ്യാമളന്റെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഓള്‍ഡ്. ദൂരൂഹതയുണര്‍ത്തുന്ന സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അവധിക്കാലം ആസ്വദിക്കുന്നതിനായി ഒരു കുടുംബം ആളൊഴിഞ്ഞ ദ്വീപില്‍ എത്തുന്നതും അവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ പ്രായമാകുന്നതുമാണ് സിനിമയുടെ പ്രമേയം. ഇതുവരെ മൂന്നര ലക്ഷത്തിലധികം ആളുകളാണ് ഓള്‍ഡിന്‌റെ ട്രെയിലര്‍ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.

old-trailer

ജൂലായ് 23നാണ് മനോജ് നൈറ്റ് ശ്യാമളന്‌റെ പുതിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗായെല്‍ ഗാര്‍സിയ, വിക്കി ക്രീപ്‌സ്, റഫസ് സെവെല്‍, അബ്ബെ ലീ, അലെക്‌സ് വോള്‍ഫ് തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സാന്‍ഡല്‍ കാസില്‍ എന്ന ഗ്രാഫിക്ക് നോവലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം എടുത്തിരിക്കുന്നത്. പിയറി ഓസ്‌കര്‍ ലെവി, ഫ്രെഡറിക്ക് പീറ്റേഴ്‌സ് തുടങ്ങിയവര്‍ ചേര്‍ന്ന് എഴുതിയതാണ് ഈ നോവല്‍.

ആര്‍തി വെങ്കിടേഷിന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം സ്പ്ളിറ്റ്, ഗ്ലാസ് എന്നീ സിനിമകള്‍ക്ക് ശേഷമാണ്
പുതിയ ചിത്രവുമായി മനോജ് നൈറ്റ് ശ്യാമളന്‍ എത്തുന്നത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഓള്‍ഡിന്‌റെ തിരക്കഥയും നിര്‍മ്മാണവും സംവിധായകനാണ്. മനോജ് നൈറ്റ് ശ്യാമളനൊപ്പം അശ്വിന്‍ രാജന്‍ മാര്‍ക്ക് ബെയിന്‍സ്റ്റോക്ക് തുടങ്ങിയവരും ഓള്‍ഡിന്‌റെ നിര്‍മ്മാതാക്കളാണ്.

യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് സിനിമയുടെ വിതരണക്കാര്‍. ഇന്ത്യന്‍ അമേരിക്കന്‍ സംവിധായകനായ മനോജ് നൈറ്റ് ശ്യാമളന്‌റെ ആദ്യ ചിത്രം പ്രെയിങ് വിത്ത് ആംഗര്‍ ആണ്. ഹോളിവുഡില്‍ സംവിധായകനായും എഴുത്തുകാരനായും നിര്‍മ്മാതാവായുമൊക്കെ ശ്രദ്ധേയനാണ് മനോജ് നൈറ്റ് ശ്യാമളന്‍. ടെലിവിഷന്‍ സീരീസുകളും സംവിധായകന്‍ തന്‌റെ കരിയറില്‍ ഒരുക്കിയിട്ടുണ്ട്.

Recommended Video

Fathima Thahliya criticize Mammootty in Lakshadweep issue | FIlmiBeat Malayalam

ട്രെയിലര്‍ കാണാം

More from Filmibeat

Read more about: hollywood movie thriller
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X