ബ്ലാക്ക് പാന്തർ താരം ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു, വിശ്വസിക്കാനാവാതെ ആരാധകർ
ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു,. ക്യാൻസർ ബാധിതനായിരുന്ന താരം കഴിഞ്ഞ ഏറെ നാളുകളിലായി ചികിത്സയിലായിരുന്നു. വൻ കുടലിനെ ബാധിക്കുന്ന കോളൻ ക്യാൻസറായിരുന്നു ബോസ്മാന്. ക്യാൻസറിന്റെ മൂന്നാം സ്റ്റേജിലായിരുന്നു അസുഖം കണ്ടെത്തുന്നത്. എന്നാൽ ഈ വർഷം രോഗം മൂർച്ഛിക്കുകയായിരുന്നു.
Recommended Video

ക്യാൻസറിനോട് പോരാടുമ്പോഴും സിനിമയിൽ സജീവമായിരുന്നു ബോസ്മാൻ. രോഗം കണ്ടുപിടിച്ചതിന് ശേഷമാണ് മാർഷൽ, ബ്ലാക് പാന്തർ, അവഞ്ചേർസ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം, ഡാ 5 ബ്ലഡ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത്. മാ റെയ്നിസ് ബ്ലാക് ബോട്ടം ആണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ദി എക്സ്പ്രസ്,ദി കിൽ ഹോൾ,42, ഡ്രാഫ്റ്റ് ഡേ, ഗെറ്റ് ഓൺ അപ്പ്, ഡോൾഡ് ഓഫ് ഈജിപ്റ്റ്, ക്യാപാറ്റൻ ആമേരിക്ക: സിവിൽവാർ, മാർഷൽ, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ തുടങ്ങിയവാണ് ബോസ്മാന്റെ പ്രശസ്ത സിനിമകൾ
ടെലിവിഷൻ പരമ്പരയിലൂടെയാണ് ബോസ്മാൻ തന്റെ കരിയർ ആരംഭിക്കുന്നത്. നിരവധി നാടകങ്ങൾ രചിച്ചു. 2008 ൽ ലിൻകൺ ഹൈറ്റ്സ് എന്ന വെബ് സീരിസിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. പിന്നീട് 2010 ൽ പേഴ്സൺ അൺനൗൺ എന്ന സീരീസിലും ബോസ്മാൻ വേഷമിട്ടിരുന്നു. ദി എക്സപ്രസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമ പ്രവേശനം. 2013 ൽ പുറത്തിറങ്ങിയ ജാക്കി റോബിൻസൺ എന്ന കളിക്കാരന്റെ ജീവിതകഥ പറയുന്ന 42 ൽ ബോസ്മാനയിരുന്നു പ്രധാന വേഷത്തിലെത്തിയത്. ജാക്കി റോബിൻസണ്ണായിട്ടായിരുന്നു താരം എത്തിയത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
1977 നവംബർ 29ൽ സൗത്ത് കരോലീനയിലെ ആൻഡേഴ്സണിൽജനിച്ചു. ആഫ്രിക്കൻ അമേരിക്കനായ കാരോലിന്റേയും ലെറോയ് ബോസ്മാന്റേയും ഏക മകനാണ് ചാഡ്വിക്. ന്യൂയോർക്ക് സിറ്റിയിലെ ഡിജിറ്റൽ ഫിലിം അക്കാദമിയിൽ നിന്ന് ബുരുദം നേടിയ താരം പിന്നീട് അഭിനയത്തിൽ സജീവമാകുകയായിരുന്നു. ഇതിനായി ലോസ് ആഞ്ചൽസിലേയ്ക്ക് താമസം മാറുകയും ചെയ്തു.


Click it and Unblock the Notifications