»   »  പിതാവുമായി താരതമ്യപ്പെടുത്തുന്നത് താനിഷ്ടപ്പെടുന്നില്ലെന്ന് മൈക്കല്‍ ഡഗ്ലസ് !

പിതാവുമായി താരതമ്യപ്പെടുത്തുന്നത് താനിഷ്ടപ്പെടുന്നില്ലെന്ന് മൈക്കല്‍ ഡഗ്ലസ് !

Posted By: Pratheeksha
Subscribe to Filmibeat Malayalam

അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ മൈക്കല്‍ ഡഗ്ലസ് പറയുന്നത് തന്നെ ഒരിക്കലും തന്റെ പിതാവ് കിര്‍ക്ക് ഡഗ്ലസുമായി താരതമ്യപ്പെടുത്തരുതെന്നാണ്. സിനിമയില്‍ കിര്‍ക്കിന്റെ സംഭാവന വളരെ വലുതാണെന്നും താനൊരു തുടക്കക്കാരന്‍ മാത്രമാണെന്നുമാണ് മൈക്കല്‍ പറയുന്നത്.

പിതാവിനെ കുറിച്ചു പറയാന്‍ വാക്കുകളില്ല. അദ്ദേഹത്തിന്റെ അഭിനയമാതൃക പിന്തുടരാനുള്ള എളിയ ശ്രമം മാത്രമാണ് താന്‍ നടത്തിയിരിക്കുന്നത്. തന്റെ ആദ്യ ചിത്രം കണ്ട ഉടനെ അഭിനയിക്കാന്‍ ഇനിയും പഠിച്ചില്ലെന്നാണ് കിര്‍ക്ക് പറഞ്ഞതെന്നും മൈക്കല്‍ ഓര്‍മ്മിക്കുന്നു. ഓരോരുത്തര്‍ക്കും ഒാരോ  കുറവുകളുണ്ടായിരിക്കാം.  അതിനെ അതിജീവിക്കുകയെന്നതാണ് ശരിയായ മാര്‍ഗ്ഗമെന്നാണ് മൈക്കലിന്റെ പക്ഷം.

Read more: ക്രിക്കറ്റ് താരം ബ്രാവോയുടെ പ്രണയത്തെ ദീപിക പദുകോണ്‍ സ്വീകരിക്കുമോ ?

mai-11-1473

വണ്‍ ഫളൂ ഓവര്‍ ദ് കുക്കൂസ് നെസ്റ്റ് അടക്കമുളള ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് മൈക്കല്‍ ഡഗ്ലസ്. കുക്കൂസ് നെസ്റ്റിന് നാലു ഓസ്‌ക്കാര്‍ അവാര്‍ഡുകളാണ് ലഭിച്ചത്. ഇദ്ദേഹം അഭിനയിച്ച ബേസിക് ഇന്‍സ്റ്റിങ്‌സ്, ഡിസ്‌ക്ലോഷന്‍ എന്നീ ചിത്രങ്ങള്‍ ശ്രദ്ധയങ്ങളായിരുന്നു.

English summary
The Ant-Man star Michael Douglas says, he never likes to be compared with father Kirk Douglas, and that he has always felt insecure to follow his father's footsteps.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam