മൈക്കിള്‍ ജാക്‌സന്റെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു!താരം മക്കളെ പീഡിപ്പിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്
2009 ലായിരുന്നു പോപ് സംഗീത ലോകത്തെ ചക്രവര്‍ത്തിയായ മൈക്കിള്‍ ജാക്‌സന്‍ അന്തരിക്കുന്നത്. ജാക്‌സൻ മരിച്ച് പത്ത് വര്‍ഷത്തോളമായിട്ടും ഇന്നും അദ്ദേഹത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ജാക്‌സന്റെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഒരു വിനോദ മാധ്യമമാണ് ജാക്‌സന്റെ ഏക മകളായ പാരിസ് ജാകസൻ എന്ന ഇരുപത്തിയൊന്നുകാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്ത പുറത്ത് വിട്ടത്.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച് പാരിസ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കള്ളം, കള്ളം പച്ചക്കള്ളമാണിതെന്നാണ് പാരിസിന്റെ പ്രതികരണം. മൈക്കിള്‍ ജാക്‌സൻ കുട്ടികളെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുള്ള ലീവിംഗ് നെവെര്‍ലാന്‍ഡ് എന്ന ഡോക്യൂമെന്ററി പുറത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതോടെ മൈക്കിള്‍ ജാക്‌സനെതിരെ പ്രതിഷേധമാണ് ഉയരുന്നത്. ഓസ്‌ട്രേലിയയിലെയും കാനഡയിലെയും നിരവധി റേഡിയോ നിലയങ്ങള്‍ ജാക്‌സന്റെ ആല്‍ബങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് ലൂയിസ് വ്യൂട്ടന്‍ ജാക്‌സണ്‍ തീംഡ് വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. ജനുവരിയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് വസ്ത്രം അവതരിപ്പിച്ചത്. ആത്മഹത്യശ്രമം പാരിസ് നിഷേധിച്ചെങ്കിലും വാര്‍ത്ത പിന്‍വലിച്ചിട്ടില്ല.


Click it and Unblock the Notifications











