മിലി സൈറസുമായി ഷ്വാര്‍സനെഗറുടെ മകന്‍ പ്രണയത്തില്‍

By Gokul

ലണ്ടന്‍: നഗ്നത കൊണ്ട് ആരാധകരെ ഹരം കൊള്ളിച്ച പോപ്പ് താരം മിലി സൈറസ് വീണ്ടും മാധ്യമവാര്‍ത്തകളില്‍ നിറയുന്നു. നഗ്നത പ്രദര്‍ശിപ്പിച്ച് മാധ്യമങ്ങളിലിടം നേടുന്ന മിലി സൈറസ് ഇത്തവണ പ്രണയത്തിന്റെ പേരിലാണ് പാപ്പരാസികളുടെ പ്രിയങ്കരിയായത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ ഹീറോ അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറുടെ മകനുമായാണ് മിലി പ്രണയത്തിലെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

അറിയപ്പെടുന്ന മോഡല്‍ കൂടിയായ ഷ്വാര്‍സനെഗറുടെ മകന്‍ പാട്രിക് ഷ്വാര്‍സെനഗര്‍ ആണ് മിലിയുടെ കഥയിലെ നായകന്‍. ഇരുവരെയും ചേര്‍ന്ന് പലയിടങ്ങളിലും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടുമുട്ടിയെന്ന് ചിത്രങ്ങള്‍ സഹിതം ഹോളിവുഡ് പാപ്പരാസികള്‍ അറിയിച്ചു. പാട്രിക്കിന്റെ ലോസ് ആഞ്ചലസിലെ വീട്ടിലാണ് ഇവരുടെ പ്രധാന സംഗമ കേന്ദ്രം.

miley-cyrus

മിക്കി മൗസിന്റെ ചിത്രത്തോട് കൂടിയ കറുത്ത ഷര്‍ട്ടും ഡെനിം ഷോര്‍ട്‌സും ധരിച്ച നിലയിലാണ് മിലി സൈറസിനെയും ഗ്രേ നിറത്തിലുള്ള ഷര്‍ട്ടും പാന്റും ധരിച്ച് നില്‍ക്കുന്ന പാട്രിക്കിനെയും ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തി പുറത്തുവിട്ടു. മറ്റു ചില സ്ഥലങ്ങളിലും ഇവരുടെ ചുറ്റിക്കളി തങ്ങള്‍ കണ്ടിട്ടുണ്ടെന്നാണ് ഫോട്ടോഗ്രാഫര്‍മാരുടെ വാദം.

ബ്രൂസ് വില്ലിസിന്റെയും ഡെമിമൂറിന്റെയും മകള്‍ ടാളുളയുമായി പാട്രിക് നേരത്തെ പ്രണയത്തിലായിരുന്നു. പ്രണയം തകര്‍ന്നശേഷമാണ് പാട്രിക് മിലി സൈറസുമായി അടുത്തത്. ഒട്ടേറെ ഹിറ്റ് പോപ്പ് ഗാനങ്ങളുള്ള മിലി പൂര്‍ണ നഗ്നയായി ആല്‍ബങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വേദികളില്‍ പരസ്യമായി വസ്ത്രങ്ങളുരിഞ്ഞ് ആരാധകരെ കോരിത്തരിപ്പിക്കുന്നതും മിലിയുടെ പതിവാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X