»   » ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളുണ്ടാക്കിക്കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുന്ന ഗായികയാണ് മിലി സൈറസ്. ഇരുപതാമത്തെ വയസില്‍ത്തന്നെ വിവാദങ്ങള്‍ ഉണ്ടാക്കി വേണ്ടതിലേറെ മാധ്യമശ്രദ്ധ നേടാന്‍ മിലെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അല്‍പവസ്ത്രം ധരിച്ച് പരിപാടികള്‍ അവതരിപ്പിച്ചും മറ്റുമാണ് മിലി വാര്‍ത്തകളില്‍ താരമാകുന്നത്.

ഇത്തവണത്തെ എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡിന് മിലെ അവതരിപ്പിച്ച നൃത്തം ലൈംഗിതയുടെ അതിപ്രസരത്തിന്റെ പേരില്‍ വലിയ വിവാദമായി മാറിയിരുന്നു. ഇതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ മാറും മുമ്പേ മിലി അടുത്ത നമ്പറുമായി എത്തിയിരിക്കുകയാണ്. ബാംഗേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബവുമായി എത്തിയ മിലെ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതിലെ ഒരു ഗാനരംഗത്ത് ശരീരത്തില്‍ നൂല്‍ബന്ധമില്ലാതെയാണ് മിലി അഭിനയിച്ചിരിക്കുന്നത്.

ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

ബാംഗേഴ്‌സ് എന്ന ആല്‍ബത്തിലെ റെക്കിങ് ബോള്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്താണ് റെക്കിങ് ബോളിന് മുകളില്‍ നഗ്നയായി ഇരുന്ന് മിലെ പ്രകടനം നടത്തുന്നത്. ഷൂസ് ധരിച്ചിട്ടുണ്ടെന്നുള്ളതൊഴിച്ചാല്‍ മിലി നഗ്നയാണ്.

ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

ആരാധകരെ സന്തോഷിപ്പിക്കാനും സംതൃപ്തിപ്പെടുത്താനും താനെന്തും ചെയ്യുമെന്ന് മിലെ ഈ ഗാനത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

പൂര്‍ണനഗ്നയായി റെക്കിഘ് ബോളില്‍ ഇരുന്ന് നഷ്ടപ്രണയത്തെക്കുറിച്ചാണ് മിലെ പാടുന്നത്.

ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

പ്രതിശ്രുതവരനായ ഓസ്‌ത്രേലിയന്‍ താരം ലിയാം ഹെംസ് വെര്‍ത്തിനെക്കുറിച്ചാണ് റെക്കിങ് ബോള്‍ എന്ന ഗാനത്തിനലെ വരികളെന്നും ചിലര്‍ പറയുന്നുണ്ട്. നീ എന്നെങ്കിലും പറഞ്ഞിരുന്നോ ഞാന്‍ അകന്നുപോയെന്ന്....എനിയ്ക്കുനിന്നെ വേണം....എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍.

ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

ഇക്കഴിഞ്ഞ എംടിവി മ്യൂസിക് അവാര്‍ഡില്‍ മിലെ അവതരിപ്പിച്ച ഗാനം സഭ്യതയുടെ അതിര്‍വരമ്പുകളെല്ലാം ഭേദിക്കുന്നതായിരുന്നു. ഇത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

നടിയും ഗായികയുമായ മിലി പ്രശസ്തിയ്ക്കുവേണ്ടി നെട്ടോട്ടമോടുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. നഗ്നതയെ ആയുധമാക്കി മിലെ നടത്തുന്ന പരിപാടികള്‍ ഇതിനുവേണ്ടിയാണെന്നും വിമര്‍ശകര്‍ പറയുന്നു.

ആരാധകര്‍ക്കായി മിലെ സൈറസ് എന്തും ചെയ്യും!

റെക്കിങ് ബോള്‍ എന്ന ആല്‍ബം യുട്യൂബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെറും 24 മണിക്കൂറില്‍ 12.3 മില്യണ്‍ ആളുകളാണ് ഈ ഗാനം കണ്ടത്.

English summary
Controversy queen Miley Cyrus gets completely naked for the video of her song Wrecking Ball!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam