twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ വൈറസ് ഇറ്റലിയിലും! മിഷന്‍ ഇംപോസിബിള്‍ 7 ഷൂട്ടിംഗ് നിര്‍ത്തിവെച്ച് നിര്‍മ്മാതാക്കള്‍

    By Midhun Raj
    |

    സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മിഷന്‍ ഇംപോസിബിള്‍ 7 ഷൂട്ട് കൊറോണ വൈറസ് ആശങ്കയില്‍ നിര്‍ത്തിവെച്ചു. ടോം ക്രൂയിസ് നായകനാവുന്ന സിനിമയുടെ മൂന്ന് ആഴ്ചത്തെ ഷൂട്ടിംഗ് ഇറ്റലിയിലെ വെനീസിലാണ് നിര്‍ത്തിവെച്ചത്. നിര്‍മ്മാതാക്കളായ പാരമൗണ്ട് പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

    mission impossible

    ഈ ഇടവേളയില്‍ ക്രൂവിന്റെ ആശങ്കകളെക്കുറിച്ച് ശ്രദ്ധാലുവായി ഇരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പ്രൊഡക്ഷന്‍ ആരംഭിക്കുന്നത് വരെ അവരെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുകയാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഇതുവരെ 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 11 പേര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

    "മമ്മൂക്കയ്ക്ക് അറിയോ ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടാണ്"! ആ കഥ വിവരിച്ച് അമൃതയും അഭിരാമിയും

    മിഷന്‍ ഇംപോസിബിള്‍ ഷൂട്ടിംഗ് നടന്ന വെനീസിലും മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം ജൂലായ് 23നാണ് മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗം റിലീസ് ചെയ്യുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് തങ്ങളുടെ പുതിയ ചിത്രമായ സോനിക് ദ ഹെഡ്ജ്‌ഹോഗിന്റെ ചൈന റീലിസും പാരമൗണ്ട് പിക്‌ചേഴ്‌സ് മാറ്റിവെച്ചു. കൊറോണ കാരണം ചൈനയിലെ തിയ്യേറ്ററുകള്‍ അടച്ചുപൂട്ടിയതു കൊണ്ടാണ് റിലീസ് മാറ്റിയത്‌.

    നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയായി! പേളി മാണിയെക്കുറിച്ച് ശ്രീനിഷ് അരവിന്ദ്‌നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയായി! പേളി മാണിയെക്കുറിച്ച് ശ്രീനിഷ് അരവിന്ദ്‌

    English summary
    mission impossible 7 shooting stopped due to corona outbreak
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X