twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിഹേയ്സ്റ്റ് താരത്തിന് കൊവിഡ്, ആരാധകരോട് പറയാനുള്ളത് ഇത്ര മാത്രം...

    |

    ലോക്ക് ഡൗൺ ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് സ്പാനിഷ് വെബ്സീരീസ് ലാ ര കാസ ഡി പാപ്പൽ അല്ലെങ്കിൽ മണി ഹേയ്സ്റ്റ് ആണ്. നാലാം സീസൺ ഏപ്രിൽ 3 മൂന്നിന് ആയിരുന്നു നെറ്റ്ഫ്ലിക്സിൽ ആരംഭിച്ചത്. ദിവസങ്ങൾ കൊണ്ട് തന്നെ സീരീസ് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി. ലോകമെമ്പാടും പ്രൊഫെസറിനും കൂട്ടർക്കും വൻ ആരാധകരാണിപ്പോൾ. മണി ഹേയ്സ്റ്റ് കേരളത്തിലും വൻ ചർച്ചയായിട്ടുണ്ട്. മണി ഹേയ്സ്റ്റിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് പോലീസ് ഉദ്യോഗസ്ഥ റാക്വൽ മുറിലോ. ഇപ്പോഴിത താരത്തിന് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്.

    കുഞ്ഞുങ്ങള്‍ ജനിച്ച് വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ,ജ്യോതികയുടെ മനസ്സിനെ ഉലച്ച ആ കാഴ്ചകുഞ്ഞുങ്ങള്‍ ജനിച്ച് വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ,ജ്യോതികയുടെ മനസ്സിനെ ഉലച്ച ആ കാഴ്ച

    താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ... കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച മുതൽ നല്ല ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊറോണ ടെസ്റ്റ് നടത്തുകയായിരുന്നു. ഫലം പോസിറ്റീവായിരുന്നു. അതേസമയം തന്റെ ആരോഗ്യ സഥിതിയിൽ പരിഭ്രാന്തരാകേണ്ടന്നും നടി ആരാധകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം എല്ലാവർക്കും തന്നെ പോലെ ഉറപ്പ് തരാൻ കഴിയില്ല. കൊവിഡിനെ നിസാരമായി കാണരുത്. ജീവൻ തന്നെ അപകടത്തിലാകാമെന്നും താരം പറഞ്ഞു. അതേസമയം ഇത് എത്രകാലം മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ക്വാറന്റൈൻ ചിത്രത്തിനോടൊപ്പമാണ് താരം കുറിച്ചത്.

     Itziar Ituno

    ഹോളിവുഡിലെ നിരവധി താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ഹോളിവുഡ് സിനിമ ലോകത്തെയാണ്. പല താരങ്ങൾക്കും വൈറസ് ബാധയേറ്റിരുന്നു. മുൻകരുതൽ എന്ന നിലയിൽ പല താരങ്ങളും സ്വയം ഐസൊലേഷനിൽ പോകുകയും ചെയ്തിരുന്നു. ഇപ്പോഴും നിരവധി പേർ ചികിത്സയിൽ കഴിയുകയാണ്. താരങ്ങൾ തങ്ങളുടെ കൊറോണ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. ഭീതിയല്ല വേണ്ടത് ജാഗ്രതയാണെന്നും സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന പോലെ വീടുകളിൽ സുരക്ഷിതരായി കഴിയാനാണ് ആരാധകരോട് പറയുന്നത്.,

    ഹോളിവുഡ് താരം ടോം ഹാങ്ക്സും അദ്ദേഹത്തിന്റെ ഭാര്യ റീത്ത വിൽസണും തങ്ങളുടെ കൊറോണ അനുഭവം പങ്കുവെച്ച് രംഗത്തെത്തിരുന്നു. ഷൂട്ടിങ്ങിനായി ഓസ്ട്രേലിയയിൽ എത്തിയപ്പോഴാണ് ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ സ്ഥിരീകരിക്കുന്നത്. ഹാങ്ക്സിന്റെ ഷൂട്ടിങ്ങ് സെറ്റിലുണ്ടായിരുന്ന ഒരാൾക്ക് നേരെത്തെ കൊറോണ സ്ഥിരികരിച്ചിരുന്നു. ഇയാളെ ലൊക്കേഷനില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടോമിനും റീത്തയ്ക്കും അസുഖം പിടിപെടുന്നത്. വൈറസ് വിമുക്തരായതിനെ തുടർന്ന് ഇരുവരും നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തിരുന്നു.

    Read more about: hollywood coronavirus
    English summary
    Money Heist Actress Itziar Ituno Test positive for Coronavirus
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X