അടിവസ്ത്രമിട്ടില്ലേ? സഹപ്രവര്‍ത്തകയുടെ വസ്ത്രം പൊക്കിയ സൂപ്പര്‍താരത്തിനെതിരെ സിനിമാലോകം!
ഹോളിവുഡ് സിനിമയെത്തന്നെ ഒന്നടങ്കം നടുക്കിയ തുറന്നുപറച്ചിലുുകളായിരുന്നു ഇടയ്ക്ക് നടന്നത്. ഹാര്‍വി വെയ്ന്‍സ്റ്റനെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നാലെയാണ് മോര്‍ഗന്‍ ഫ്രീമനും ഇതേ വിഷയത്തില്‍ ആരോപണവിധേയനായിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അത്ര സുരക്ഷിതരല്ലെന്ന് ഓരോ സംഭവവും വ്യക്തമാക്കിക്കൊണ്ടേയിരിക്കുകയാണ്. സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് യുവതി വ്യക്തമാക്കിയത്.
ഗോയിങ് ഇന്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന പെണ്‍കുട്ടിയാണ് മോര്‍ഗനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെപ്പോലെയുള്ള പ്രതിഭകളില്‍ നിന്നും ഇത്തരത്തിലൊരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. യുവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിനിമാലോകം ആകെ നടുങ്ങിയിരിക്കുകയാണ്.

ഹോളിവുഡ് സിനിമയെ ഞെട്ടിച്ച തുറന്നുപറച്ചില്‍
ഹോളിവുഡിലെ മുന്‍നിര അഭിനേതാക്കളിലൊരാളായ മോര്‍ഗന്‍ ഫ്രീമാനെതിരെയുള്ള തുറന്നുപറച്ചിലിന്റെ നടുക്കത്തില്‍ നിന്നും ഹോളിവുഡ് സിനിമ ഇതുവരെ മുക്തരായിട്ടില്ല. നിര്‍മ്മാതാവിനെതിരായി നേരത്തെ നടന്ന തുറന്നുപറച്ചിലിന് പിന്നാലെയും പുതിയ സംഭവങ്ങള്‍ ആവര്‍ത്തിച്ചതിന്റെ അമ്പരപ്പിലാണ് താരങ്ങള്‍. സിനിമയില്‍ ഒരു പ്രവര്‍ത്തിക്കുന്നതിനിടയിലെ ദുരനുഭവം വ്യക്തമാക്കിയാണ് യുവതി രംഗത്തുവന്നിട്ടുള്ളത്.

ശരീരവടിവിനെക്കുറിച്ചുള്ള കമന്റുകള്‍
അനുവാദമില്ലാതെ ശരീരത്തില്‍ തൊടുകയും അശ്ലീല കമന്റുകള്‍ പറയുകയും ചെയ്തുവെന്നാണ് യുവതി വ്യക്തമാക്കിയിട്ടുള്ളത്. ചാനല്‍ അഭിമുഖത്തിനിടയിലാണ് യുവതി ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. ഇതിന് പിന്നാലെയാണ് താരത്തെക്കുറിച്ചുള്ള പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുള്ളത്.

അടിവസ്ത്രത്തെക്കുറിച്ച് ചോദിച്ചു
ഇടയ്ക്ക് തന്‍രെ പാവാട പൊക്കി നോക്കാനും അദ്ദേഹം ശ്രമിച്ചുവെന്നും യുവതി പറയുന്നു. അടിവസ്ത്രം ഇട്ടിട്ടുണ്ടോയെന്ന് ചോദിച്ചതിന് ശേഷമാണ് അദ്ദേഹം പാവാട പൊക്കാന്‍ ശ്രമിച്ചത്. എതിര്‍ക്കുന്തോറും അദ്ദേഹം വീണ്ടും ശ്രമിക്കുകയായിരുന്നുവെന്നും പിന്നീട് സംവിധായകന്‍ ഇടപെട്ടപ്പോഴാണ് അദ്ദേഹം ഇതില്‍ നിന്നും പിന്‍വാങ്ങിയതെന്നും അവര്‍ പറയുന്നു.

സമാനമായ അനുഭവമുണ്ടായിട്ടുണ്ട്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതായി മറ്റൊരു പെണ്‍കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നിരവധിപേരോട് താരം മോശമായി പെരുമാറിയിരുന്നു. മികച്ച സഹനടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ താരത്തിനെതിരെയുള്ള പുതിയ വെളിപ്പെടുത്തല്‍ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.

സ്ത്രീകളുടെ അവസ്ഥ പരിതാപകരം
റിവിലേഷന്‍സ് എന്റര്‍ടൈയിന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയാണ് മോര്‍ഗന്‍ ഫ്രീമാന്‍. താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ലഭിക്കുന്നില്ല. വര്‍ണ്ണവിവേചനം പോലെയുള്ള മോശം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് താന്‍ ഈ സംരംഭം തുടങ്ങുന്നതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. അവിടെ ജോലി ചെയ്തിരുന്ന വനിതകളുടെ കാര്യം ആകെ പരിതാപകരമാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











