ദ് നൺ എങ്ങനെ എങ്ങനെയുണ്ടായി!! ആ പ്രേതക്കോട്ട ഉണ്ടായത് ഇങ്ങനെ... വീഡിയോ കാണൂ
കോൺജറിങിനും അന്നാബലെയ്ക്കും മുമ്പ് നടക്കുന്ന കഥയാണ് ദ് നണിൽ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹോളിവുഡ് ചിത്രമായിരുന്നു ദ് നൺ. കോൺജറിങ് 2 വിലെ ദുരാത്മാവായ കന്യാസ്ത്രീയെ കേന്ദ്രീകരിച്ചായിരുന്നു നൺ ഒരുക്കിയത്. ഒരു കന്യാസ്ത്രീയെങ്ങനെ ദുരാത്മാവായി എന്നാണ് ദ് നൺ പറയുന്നത്. ഒരു മുഴുനീളം ഹൊറർ ചിത്രമാണിത്.

ഇപ്പോഴിത നണ്ണിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. സിനിമയിലെ ഹെറർ രംഗങ്ങളുടെ ചിത്രീകരണവും സെറ്റുമാണി് പുറത്തു വിട്ട് വീഡിയോയിൽ. നിമയിലെ പ്രേതാലയം സെറ്റിട്ട് ആണ് ഇവർ ചിത്രീകരിച്ചിരിക്കുന്നത്. റൊമാനിയയിലെ കൊട്ടാരങ്ങള്‍ പ്രധാന ലൊക്കേഷൻ. ഈ കൊട്ടരങ്ങൾ പ്രേക്ഷകരിൽ ഭയം ജനിപ്പിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്.
കോൺജറിങിനും അന്നാബലെയ്ക്കും മുമ്പ് നടക്കുന്ന കഥയാണ് ദ് നണിൽ. കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അത് അന്വേഷിക്കാൻ വൈദികൻ, കന്യാസ്ത്രി, ഒരു സഹായേയും വത്തിക്കാൻ നിയോഗിക്കുന്നു.ഇവർ മൂവരും റൊമാനിയയിൽ എത്തുകയും ഇവർ അവിടെ നേരിടേണ്ടി വരുന്ന ഭീകര സംഭവങ്ങളുമാണ് ചിത്രത്തിൽ.ഹോളിവുഡ് നടിയും തിരക്കഥാകൃത്തുമായ ബോണി ആരോൺസ് ആണ് പ്രേതമായി വേഷമിടുന്നത് കൺജറിങ് 2വിലും ഇവർ തന്നെയായിരുന്നു.ടൈസ ഫർമിഗ, ഡെമിയൻ ബിചിർ, ഇൻഗ്രിഡ് ബിസു എന്നിവരാണ് മറ്റുതാരങ്ങൾ. കോറിൻ ഹാർഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











