twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഹിഡെന്‍ ഫിഗ്വേര്‍സില്‍' കാണിച്ച ജീവിതം! നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍ അന്തരിച്ചു

    By Midhun Raj
    |

    അമേരിക്കയുടെ അഭിമാനകരമായ ബഹിരാകാശ പദ്ധതികളുടെ നെടുംതൂണായി പ്രവര്‍ത്തിച്ച നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍ അന്തരിച്ചു. 101ാം വയസിലാണ് അവര്‍ ലോകത്തോട് വിടപറഞ്ഞത്. 2016ല്‍ പുറത്തിറങ്ങിയ ഹിഡെന്‍ ഫിഗ്വേര്‍സ് കാതറിന്‍ ജോണ്‍സന്റെ ജീവിത കഥ ആസ്പദമാക്കിയാണ് ഒരുക്കിയത്. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയായ അവര്‍ ഒട്ടെറെ വെല്ലുവിളികളെ അതിജീവിച്ചാണ് ബഹിരാകാശത്തിന്റെ ഗണിതം കൈപ്പിടിയിലൊതുക്കിയത്.

    Katherine Johnson

    1961ല്‍ ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ അമേരിക്കനായിരുന്ന അലന്‍ ഷെപ്പേര്‍ഡിന്റെ ടാജെക്റ്ററി നിര്‍ണയിക്കുന്നതില്‍ കാതറിന്‍ ജോണ്‍സണ്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 2015ല്‍ അമേരിക്കയുടെ മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ദ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി അവരെ ആദരിച്ചിരുന്നു. വംശീയവും സാമൂഹികവുമായ തടസങ്ങള്‍ തകര്‍ക്കുന്നതായിരുന്നു കാതറിന്റെ മികവിന്റെ പാരമ്പര്യമെന്ന് നാസ ട്വീറ്റ് ചെയ്തു.

    1918 ഓഗസ്റ്റ് 26ന് വെസ്റ്റ് വെര്‍ജീനിയയിലെ വൈറ്റ് സള്‍ഫര്‍ സപ്രിങ്ങ്‌സില്‍ ജോയ്‌ലെറ്റ്, ജോഷ്വാ കോള്‍മാന്‍ ദമ്പതികളുടെ നാല് മക്കളില്‍ ഇളയ കുട്ടിയായിട്ടാണ് ജനനം. ചെറുപ്പം മുതല്‍ കണക്കിനോടും സംഖ്യകളോടും താല്‍പര്യം കാണിച്ച അവര്‍ 1937ല്‍ വെസ്റ്റ് വെര്‍ജീനിയ കേളേജില്‍ നിന്നാണ് ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയത്. 1953ല്‍ നാകയുടെ(നാഷണല്‍ അഡൈ്വസറി കമ്മിറ്റി എയ്‌റോനോട്ടിക്‌സ്)ലാങ്‌ലി ലാബില്‍ എത്തിയതാണ് കരിയറില്‍ വഴിത്തിരിവായത്. ലബോറട്ടറി മേധാവി ഡെറോത്തി വോഗന്റെ കീഴില്‍ അവര്‍ മനുഷ്യ കംപ്യൂട്ടറായി പ്രവര്‍ത്തിച്ചിരുന്നു.

    ഞാന്‍ പറയാറുളളത് ബിഗ് ബോസിന്റെ നിലപാടുകള്‍! മല്‍സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ഞാന്‍ പറയാറുളളത് ബിഗ് ബോസിന്റെ നിലപാടുകള്‍! മല്‍സരാര്‍ത്ഥികളോട് മോഹന്‍ലാല്‍

    English summary
    nasa mathematician Katherine Johnson passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X