ഏമി നോമിനേഷനില്‍ മുന്നില്‍ ദി ക്രൗണ്‍, ദി മാന്‍ഡ്ലൂരിയന്‍, 24 വീതം നോമിനേഷനുമായി സീരീസുകള്‍
73ാമത് ഏമി അവാര്‍ഡ്‌സ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. വെര്‍ച്വലായി നടന്ന ചടങ്ങില്‍ നടന്‍ റോണ്‍ സെഫാസ് ജോണ്‍സും മകള്‍ ജാസ്മിന്‍ സെഫാസ് ജോണ്‍സുമാണ് അവതാരകരായത്. 24 വീതം നോമിനേഷനുകള്‍ നേടി നെറ്റ്ഫ്‌ളിക്‌സിന്‌റെ ദി ക്രൗണ്‍, ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്‌റെ ദി മാന്‍ഡ്ലൂരിയന്‍ എന്നീ സീരീസുകളാണ് മുന്നിലെത്തിയത്. ഔട്ട്‌സ്റ്റാന്‍ഡിംഗ് ഡ്രാമ സീരിസ് വിഭാഗത്തില്‍ ദി ക്രൗണ്‍ നാലാം സീസണിനൊപ്പം ദി മാന്‍ഡ്ലൂരിയന്‍, ബ്രിഡ്ജര്‍ടണ്‍, ദി ബോയ്‌സ്, ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയില്‍, ലവര്‍ക്രാഫ്റ്റ് കണ്‍ട്രി തുടങ്ങിയ സീരിസുകളും ഉണ്ട്.

സെപ്റ്റംബര്‍ 19ന് ലോസ് ആഞ്ചലസില്‍ സെഡ്രിക്ക് ദി എന്റര്‍ടെയ്‌നര്‍ അവതാരകനായി എത്തുന്ന ചടങ്ങില്‍ വെച്ചാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. ബെസ്റ്റ് ഡ്രാമ സീരിസ് വിഭാഗത്തില്‍ ദി ബോയ്‌സ്, ബ്രിഡ്ജര്‍ടണ്‍, ദി ക്രൗണ്‍, ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയില്‍, ലവ്ക്രാഫ്റ്റ് കണ്‍ട്രി, ദി മാന്‍ഡലൂരിയന്‍, പോസ്, ദിസ് ഈസ് അസ് എന്നീ സീരീസുകളാണ് നോമിനേഷന്‍ നേടിയത്.
മറ്റ് നോമിനേഷനുകള്‍
ബെസ്റ്റ് കോമഡി സീരീസ്: ബ്ലാക്ക്-ഇഷ്, കോബ്ര കായ്, ഏമിലി ഇന്‍ പാരീസ്, ദി ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്, ഹാക്ക്‌സ്, ദി കോമിന്‍സ്‌കൈ മെത്തേഡ്, പെന്‍15, ടെഡ് ലാസോ.
ബെസ്റ്റ് ലിമിറ്റഡ് സീരീസ്: ഐ മേ ഡിസ്‌ട്രോയ് യൂ, മേയര്‍ ഓഫ് ഈസ്റ്റ് ടൗണ്‍, ദി ക്വീന്‍സ് ഗാംബിറ്റ്, ദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്, വാന്‍ഡവിഷന്‍.
ബെസ്റ്റ് കോമഡി ആക്ടര്‍: ആന്തണി ആന്റേര്‍സണ്‍-ബ്ലാക്ക്-ഇഷ്, മൈക്കല്‍ ഡഗ്ലസ്-ദി കോമിന്‍സ്‌കൈ മെത്തേഡ്, വില്ല്യം എച്ച് മാസി-ഷെയിംലെസ്, ജെസണ്‍ സുഡെകിസ്-ടെഡ് ലാസോ, കെനന്‍ തോംപ്‌സണ്‍-കെനന്‍.
ബെസ്റ്റ് കോമഡി ആക്ട്രസ്: ഐഡി ബ്രയാന്‌റ്-ഷ്രില്‍, കാലേ ക്വോക്കോ-ദി ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്, അലിസണ്‍ ജാനി-മോം, ട്രേസി എലിസ് റോസ്-ബ്ലാക്കി-ഇഷ്, ജീന്‍ സ്മാര്‍ട്ട്-ഹാക്ക്‌സ്.
ബെസ്റ്റ് ഡ്രാമ ആക്ടര്‍: സ്‌റ്റെര്‍ലിംഗ് കെ ബ്രൗണ്‍-ദിസ് ഈസ് അസ്, ജോനാഥന്‍ മേജര്‍സ്-ലവ് ക്രാഫ്റ്റ് കണ്‍ട്രി, ജോഷ് ഒ കോണോര്‍-ദി ക്രൗണ്‍, റെജെ ജീന്‍ പേജ്-ബ്രിഡ്ജര്‍ടണ്‍, ബില്ലി പോര്‍ട്ടര്‍-പോസ്, മാത്യൂ റിസ്-പെരി മാസന്‍.
സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം
ബെസ്റ്റ് ഡ്രാമ ആക്ട്രസ്: ഉസോ അഡുബ-ഇന്‍ ട്രീറ്റമെന്‌റ്, ഒളിവിയ കോള്‍മാന്‍-ദി ക്രൗണ്‍, എമ കോറിന്‍-ദി ക്രൗണ്‍, എലിസബത്ത് മോസ്-ദി ഹാന്‍ഡ് മെയിഡ്‌സ് ടെയില്‍, എംജെ റോഡ്രിഗസ്-പോസ്, ജെര്‍നി സ്‌മോലെറ്റ്-ലവര്‍ക്രാഫ്റ്റ് കണ്‍ട്രി.
ബെസ്റ്റ് ആക്ട്രസ്: ലിമിറ്റഡ് സീരീസ് ഓര്‍ മൂവീ: മിഷേല കോയല്‍-ഐ മേ ഡിസ്‌ട്രോയ് യൂ, സിന്തിയ എരിവോ-ജീനിയസ് അരിത, എലിസബത്ത്-വാന്‍ഡവിഷന്‍, അന്യ ടെയ്‌ലര്‍ ജോയ്-ദി ക്വീന്‍സ് ഗാംബിറ്റ്, കെയ്റ്റ് വിന്‍സ്ലെറ്റ്-മേയര്‍ ഓഫ് ഈസ്റ്റ്ടണ്‍.
Recommended Video
ബെസ്റ്റ് ആക്ടര്‍ ലിമിറ്റഡ് സീരിസ് ഓര്‍ മൂവി: പോള്‍ ബെറ്റനി-വാന്‍ഡ വിഷന്‍, ഹ്യൂഗ് ഗ്രാന്റ്-ദി അണ്‍ഡൂയിംഗ്, ഇവാന്‍ മക്‌ഗ്രെഗര്‍-ഹാല്‍സ്റ്റണ്‍, ലിന്‍ മാനുവല്‍ മിറാന്‍ഡ-ഹാമില്‍ട്ടണ്‍, ലെസ്ലി ഒഡോം ജൂനിയര്‍-ഹാമില്‍ടണ്‍.


Click it and Unblock the Notifications











