അനാഥ കുട്ടിയുടെ കഥയുമായി പാന്‍ ജൂലൈയില്‍ എത്തും
ലോകപ്രശസ്ത കഥാപാത്രം ആയ പീറ്റര്‍ പാനെ ആസ്പദമാക്കി ഒരുക്കുന്ന പാന്‍ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും. ജോ റൈറ്റ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജെ.എം ബാരിയും ജാസണും ചേര്‍ന്ന് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സ് ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തും.

ഒരു അനാഥ കുട്ടിയുടെ കഥ പറയുന്ന ചിത്രം ഒരേസമയം ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നു. ലെവി മില്ലര്‍ ആണ് ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. ഹഗ് ജാക്ക്മാന്‍, അമാന്‍ഡ സെയ്‌ഫ്രൈഡ്, റൂണി മാറ, ഗാറെറ്റ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.


Click it and Unblock the Notifications