പ്രിയങ്കയുമായി മത്സരിക്കാനില്ല!! സംസാരിച്ച് പരിഹരിക്കാൻ ശ്രമിച്ചിരുന്നു, ദുഃഖം കടിച്ചമർത്തി ഗായിക

നിക്കും താനുമായി പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു

ബോളിവുഡിലേയും ഹോളിവുഡിലേയും ഗോസിപ്പ് കോളങ്ങളിലെ ഇപ്പോഴത്തെ ചൂട്പിടിച്ച ചർച്ച നടി പ്രിയങ്ക ചോപ്രയുടേയും ജ അമേരിക്കൻ ഗായകൻ നിക് ജോനാസിന്റേയും പ്രണയത്തെ കുറിച്ചാണ്. ഹോളിവുഡ് ബോളിവുഡ് ഇവരുടെ പ്രണയവും ഡേറ്റിങ്ങും ആഘോഷിക്കുമ്പോൾ താരങ്ങളുടെ ബന്ധത്തിൽ സങ്കടപ്പെടുന്ന ഒരാളുണ്ട്. നിക്കിന്റെ മുൻകാമുകി ഡെൽറ്റ് ഗൂഡ്രം.

priyanka chopra

നിക്കും താനുമായി പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിച്ചതുമായിരുന്നു. എന്നാൽ അപ്പോഴാണ് താൻ അറിയുന്നത് പ്രിയങ്കയുമായി നിക്ക് പ്രണയത്തിലാണെന്ന്. ഒരിക്കലും ബോളിവുഡിലെ സൂപ്പർ താരത്തിനോടൊപ്പം തനിയ്ക്ക് മത്സരിക്കാൻ കഴിയില്ലെന്നും ഡെൽറ്റ് പറഞ്ഞു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ ഗായികയാണ് ഡെൽറ്റ്.

നിക്- പ്രിയങ്ക പ്രണയത്തെ കുറിച്ച് നിരവധി കഥകൾ പ്രചരിക്കുകയാണ്. ഒടുവിൽ മറുപടിയുമായി പ്രിയങ്ക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.ഹോളിവുഡിലെ പ്രമുഖ ടെലിവിഷന്‍ പ്രോഗ്രാമുകളിലൊന്നായ ആന്റി കോഹന്‍ ഷോയില്‍ എത്തിയപ്പോഴായിരുന്നു പ്രണയത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നൽകിയത്. നിക്കുമായി പ്രണയത്തിലാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതുവരെ സമയം കിട്ടിയില്ലായെന്നും അടുത്ത തവണ കാണുമ്പോള്‍ ആകാമെന്നും പ്രിയങ്ക മറുപടി പറഞ്ഞു. മെറ്റ് ഗാലയില്‍ ഞങ്ങള്‍ക്കു ചുറ്റും ഒരുപാട് പേരുണ്ടായിരുന്നുവെന്നും അവര്‍ കാരണം എനിക്ക് ഒന്നും ശ്രദ്ധിക്കാനേ പറ്റിയില്ലെന്നും പ്രിയങ്ക ചിരിച്ചുകൊണ്ട് മറുപടി നൽകിയിരുന്നു.മെറ്റ്ഗാലയില്‍ വെച്ചായിരുന്നു പ്രിയങ്കയും നിക്കും തമ്മിൽ കണ്ടുമുട്ടിയിരുന്നത്. അന്ന് റെഡ് കാര്‍പ്പറ്റില്‍ ഇവർ രണ്ടു പേരും ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. തുടര്‍ന്നും താരങ്ങൾ പല പരിപാടികളിലും ഒരുമിച്ച പങ്കെടുക്കാന്‍ തുടങ്ങിയതോടു കൂടിയാണ് പ്രണയകഥ പരക്കാൻ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X