സുഹൃത്തുക്കൾ വഴി പരിചയപ്പെട്ടു! ചാറ്റിങ്ങിലായിരുന്നു തുടക്കം, പിന്നെ, പ്രിയങ്ക-നിക്ക് പ്രണയകഥ ഇങ്ങനെ

സുഹൃത്തുക്കൾ വഴിയാണ് ആദ്യം തങ്ങൾ പരിചയപ്പെടുന്നത്.

ബോളിവുഡിലും ഹോളിവുഡിലേയും ഇപ്പോഴത്തെ സംസാര വിഷയം പ്രിയങ്ക നിക് വിവാഹമാണ്. സഹപ്രവർത്തകരും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന വിവാഹമാണിത് 2017 ൽ മെറ്റ്ഗാലയിൽ വച്ചാണ് ഇവർ തമ്മിൽ നേരിട്ട് കാണുന്നത്. അന്നു മുതൽ ഇവരുടെ പ്രണയത്തെ കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവരുടെ പ്രണയത്തെ കുറിച്ച് നിക്ക് തന്നെ തുറന്ന് പറയുകയാണ്. അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രയങ്ക നിക്ക് ലവ് സ്റ്റോറി തുറന്ന് പറഞ്ഞത്.

priyanka

സുഹൃത്തുക്കൾ വഴിയാണ് ആദ്യം തങ്ങൾ പരിചയപ്പെടുന്നത്. ടെക്സ് മെസേജുകളിലൂടെ കൂടുതൽ അടുത്തു. പിന്നീട് ഇത് ഫോൺ വിളിയായി മാറുകയായിരുന്നു. അതിനുശേഷം 2017 ലാണ് മെറ്റ്ഗാലയിൽ വച്ചാണ് ആദ്യമായി നേരിട്ട് കാണുന്നത്. അതിനുശേഷം ‍ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നു. സൗഹൃദം പ്രണയമായി മാറുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് നിക്ക് പറഞ്ഞു.

പ്രിയങ്കയുമായുളള വിവാഹനിശ്ചയം തന്നെ സംബന്ധിച്ചടത്തോളം പുതിയ അനുഭവമായിരുന്നു.താനും തന്റെ മാതപിതാക്കളും സിശ്ചയവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൽ നന്നായി ആസ്വദിച്ചിരുന്നുവെന്ന് നിക്ക് കൂട്ടിച്ചേർത്തു. പ്രിയങ്കയുടേയും നിക്കിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും മുംബൈയിലെ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചത് ശ്രദ്ധേയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X