കൗമാരത്തിൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല!! എല്ലാവരും പരിഹസിച്ചു... വെളിപ്പെടുത്തി നിക്ക്

നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടർന്ന് ബോളിവുഡ് കോളങ്ങളിൽ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹോളിവുഡ് താരവു ഗായകനുമായ നിക് ജോനാസ്. ഏറെ വിവാദങ്ങൾക്കും കോലഹലങ്ങൾക്കും ഒടുവിലായിരുന്നു താര വിവാഹം നടന്നത്. പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന വില്ലൻ. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വിവാദങ്ങൾ ഇവരെ വിട്ട് മാറിയിട്ടില്ല.

മെറ്റ്ഗാലെയിൽ വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. അതിനു ശേഷമാണ് ഇന്ത്യൻ സിനിമ കോളങ്ങളിൽ നിക്ക ചർച്ച വിഷയമാകുന്നത് . ഇപ്പോൾ ഇവരുടെ വിശേഷങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. നിക്കും സഹോദരങ്ങളും കൗമാരത്തിൽ പ്യൂരിറ്റി റിങ് ധരിച്ചിരുന്ന സംഭവം ഹോളിവുഡിൽ മാത്രമല്ല ബോളിവുഡിലും ചർച്ചയാവുകയാണ്. ഒരു അഭിമുഖത്തിൽ നിക് തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

 പ്രണയത്തിനോടൊപ്പമുള്ള  ലൈംഗീകത

പ്രണയത്തിനോടൊപ്പമുള്ള ലൈംഗീകത

കൗമര കാലഘട്ടത്തിലായിരുന്നു കരിയറിൽ ഏറ്റവും കൂടുതൽ ശോഭിച്ചിരുന്നത്. അക്കലത്ത് തനിയ്ക്ക് പ്രണയമൊക്കെ ഉണ്ടായിരുന്നെങ്കിലും ലൈംഗികതയോട് അത്ര വലിയ താൽപര്യം തോന്നിയിരുന്നില്ല. പ്രണയത്തിൽ അതിന്റെ പ്രധാന്യം എന്താണെന്ന് പോലും മനസ്സിലായിട്ടില്ലായിരുന്നു. പശ്ചാത്യ സംസ്കാരമനുസരിച്ച് പതിനാറാം വയസ്സു മുതൽ തന്നെ പ്രണയത്തിനോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും.

 സുഹൃത്തുക്കളുടെ അനുഭവം

സുഹൃത്തുക്കളുടെ അനുഭവം

കൗമാരത്തിൽ തന്നെ പ്രണയത്തിനോടൊപ്പം സുഹൃത്തുക്കളും ലൈംഗികത ആസ്വദിച്ചിരുന്നു. എന്നാൽ തങ്ങൾ മൂന്ന് സഹോദരന്മാർ അങ്ങനെയായിരുന്നില്ല. ആ കാലഘട്ടത്തിൽ പ്യൂരിറ്റി റിങ് ധരിച്ചു കൊണ്ടായിരുന്നു തങ്ങൾ മൂന്ന് പേരും നടന്നിരുന്നത്. സൃഹൃത്തുക്കൾ ഉൾപ്പെടെ പലരും പരിഹസിച്ചിരുന്നു. ആ പ്രായത്തിൽ വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്നും നിക് പറയുന്നു. കൂടാതെ അത്തരത്തിലുളള വികാരങ്ങൾ തോന്നാത്തതിനെ പരിഹസിക്കുന്നത് എന്തിനാണെന്നും മനസ്സിലാകുന്നില്ലെന്നും നിക് കൂട്ടി ചേർത്തു.

 പ്യൂരിറ്റി റിങ്

പ്യൂരിറ്റി റിങ്

പ്യൂരിറ്റി റിങ് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയിൽ പ്രചരത്തിലുളളതായിരുന്നു. ചരിത്രത്തിന്റെ പ്രധാന്യം ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള മോതിരം ധരിക്കുന്നത്. 1990 കാലഘട്ടങ്ങളിൽ വിശ്വാസികളുടെ ഇടയിൽ ഇത് വ്യാപകമായിരുന്നു. എന്നാൽ വളർന്നപ്പോഴായിരുന്നു പ്രണയത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയാ‌ൻ തുടങ്ങിയതെന്ന് നിക് പറഞ്ഞു.

 പ്രണയ വിവാഹം

പ്രണയ വിവാഹം

2018 ഡിസംബറിലായിരുന്നു പ്രിയങ്ക-നിക് വിവാഹം. ഇന്ത്യയിൽ വെച്ചായിരുന്നു താര വിവാഹം നടന്നത്. ഹിന്ദു- ക്രൈസ്തവ ആചാര വിധി പ്രകാരമായിരുന്നു താര വിവാഹം നടന്നത്.വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം യുഎസിലാണ് പ്രിയങ്ക. ഇതിനിടെ പ്രിയങ്ക അമ്മയാകാൻ പോകുന്നു , വിവാഹ മോചനം എന്നിങ്ങനെയുളള വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇതിനെതിരെ താരങ്ങൾ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X