വിവാഹം കഴിഞ്ഞ് നാലാം ദിവസമായപ്പോഴേക്കും പൊരുത്തേക്കടുകള്‍! ഒടുവില്‍ താരദമ്പതികള്‍ വേര്‍പിരിഞ്ഞു!
താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരവിവാഹങ്ങള്‍ എന്നും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. പ്രണയിച്ച് വിവാഹിതരായവര്‍ അധികം വൈകാതെ തന്നെ വഴിപിരിയുന്നതും സ്ഥിരം സംഭവമാണ്. താരങ്ങളുടെ വിവാഹമോചന വാര്‍ത്ത തുടക്കത്തിലൊക്കെ ഞെട്ടിച്ചിരുന്നുവെങ്കിലും ഇപ്പോഴത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് നാല് ദിനം പിന്നിടുന്നതിനിടയിലാണ് നിക്കോളാസ് കേജ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മേക്കപ്പ് ആര്‍ടിസ്റ്റും മോഡലുമായ എറിക്ക കൊയാക്കയെ ആയിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. വിവാഹം കഴിഞ്ഞ് 2 മാസം പിന്നിടുന്നതിനിടയിലാണ് ഇവര്‍ക്ക് കോടതി വിവാഹമോചനം അനുവദിച്ചത്.
മെയ് 31നാണ് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹം കഴിഞ്ഞ് നാല് ദിവസം പിന്നിടുന്നതിനിടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട തീരുമാനം വന്‍വിവാദമായി മാറിയിരുന്നു. വിവാഹ ദിനത്തില്‍ത്തന്നെ ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. വീട്ടിലെ വഴക്ക് പൊതുസ്ഥലങ്ങളിലും ആവര്‍ത്തിച്ചതോടെയാണ് ഇരുവരും വഴിപിരിയുന്നതിലേക്ക് നയിച്ചത്.

എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് മറച്ചുവെച്ചാണ് താനുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് നിക്കോളാസ് കേജ് കോടതിയില്‍ പറഞ്ഞത്. എറിക്കയ്ക്ക് ക്രമിനില്‍ പശ്ചാത്തലമുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. കേജില്‍ നിന്നും ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് നിരവധി അവസരങ്ങളാണ് നഷ്ടമായതെന്നും എറിക്ക പറഞ്ഞിരുന്നു. വിവാഹമോചനത്തിന് താനും തയ്യാറാണെന്നും എന്നാല്‍ തനിക്ക് കേജ് ചെലവിന് തരണമെന്നും എറിക്ക ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications











