നിക്കോള്‍ കിഡ്മാന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്നറിയാമോ?
ഓസ്‌ക്കാര്‍ അവാര്‍ഡ് ഉള്‍പ്പടെ നേടി ഹോളിവുഡിനെ വിസ്മയിപ്പിച്ച നടിയാണ് നിക്കോള്‍ കിഡ്മാന്‍. അടുത്തിടെ പ്രമുഖ എയര്‍ലൈന്‍സ് കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തതും നിക്കോള്‍ കിഡ്മാനെ ആയിരുന്നു. ഇതൊക്കെ ഇപ്പോള്‍ പറയുന്നതെന്തിനെന്നല്ലേ. ഈ താര സുന്ദരിയ്ക്ക് ഏറെയിഷ്ടമുള്ള ഒരുകാര്യത്തെപ്പറ്റി പറയുന്നതിന്റെ ചെറിയ ഒരു ആമുഖം.
നിക്കോള്‍ കിഡ്മാന് ഏറ്റവും ഇഷ്ടം പറക്കാനാണ്. അതേ വിമാനങ്ങളും വിമാനയാത്രകളും ഈ താരസുന്ദരിയ്ക്ക് ഹരമാണ്. ഓരോ വിമാനയാത്രയും തനിയ്ക്ക് പുതിയ അനുഭൂതി നല്‍കുന്നെന്ന് അവര്‍ പറയുന്നു. വിമാനത്തിനുള്ളില്‍ തന്നെ തമാസിയ്ക്കാനും പറന്ന് ജീവിയ്ക്കാനും തനിയ്ക്ക് ഏറെ ഇഷ്ടമുണ്ടെന്നും അവര്‍ പറയുന്നു.

നിക്കോളിന് മാത്രമല്ല അവരുടെ മക്കള്‍ക്കും അമ്മയെപ്പോലെ തന്നെ വിമാനയാത്രകള്‍ വലിയ ഹരമാണ് . ഓരോ യാത്രയും അവരും ആസ്വദിയക്കാറുണ്ട്. ജോലിയുടെ ഭാഗമായി തനിയ്ക്ക് ഒട്ടേറെ യാത്രകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അവയിലധികവും വിമാനയാത്രകള്‍ ആയിരുന്നുവെന്നും 47കാരായായ കിഡ്മാന്‍ പറയുന്നു . മറ്റ് ബോളിവുഡ് താരങ്ങളുടെ ഇഷ്ടങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാവുകയാണ് താരത്തിന്റെ വിമാന പ്രേമം .


Click it and Unblock the Notifications











