പ്രായം മറയ്ക്കാന്‍ പൗഡര്‍ കൂടുതല്‍ പൂശി നായിക വെട്ടിലായി
മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ? പ്രായത്തിന്റെ ചുളിവുകള്‍ മറയ്ക്കുന്നതിലും മേക്കപ്പിന് പരിധിയുണ്ട് . മേക്കപ്പ് പിഴവ് മൂലം പാപ്പരാസികളുടെ സൂമിംഗില്‍ പിടിയ്ക്കപ്പെട്ടിരിയ്ക്കുകയാണ് നിക്കോള്‍ കിഡ്മാന്‍ . 47കാരിയായ താരത്തിന്റെ മുഖത്ത് പൗഡര്‍ കൂടിപ്പോയതാണ് പാപ്പരാസികള്‍ കണ്ടെത്തിയത് .
ഫിലിം ക്രിസ്റ്റല്‍ ആന്റ് ലൂസി അവാര്‍ഡില്‍ ഭര്‍ത്താവിനൊപ്പമെത്തിയതായിരുന്നു നിക്കോള്‍ കിഡ്മാന്‍ . പക്ഷേ മുഖത്ത് മേക്കപ്പ് അധികമായിരുന്നത് അതിവേഗം തന്നെ ക്യാമറകള്‍ ഒപ്പിയെടുത്തു . പ്രായം മറയ്ക്കാന്‍ കിഡ്മാന്‍ മേക്കപ്പ് വാരിപ്പൂശിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു . മുന്‍പും മേക്കപ്പ് പിഴവ് മൂലം അപമാനിയ്ക്കപ്പെട്ടതിനാല്‍ താരത്തിന് ഇത് ആദ്യത്തെ അനുഭവമല്ല.

സ്‌കിന്‍ കളറില്‍ നിന്നും ഏറെ വ്യത്യസ്തമായ ഫേസ് പൗഡര്‍ മൂക്കിലും കവിളുകളിലും വാരിപ്പൂശിയതാണ് കിഡ്മാന് വിനയായത് . ക്യാമറ സൂം ചെയ്തില്ലെങ്കില്‍ പോലും മേക്കപ്പ് പിഴവ് ദൃശ്യമായിരുന്നത്രേ .

2009ലും മേക്കപ്പ് പിഴവ് മൂലം നിക്കോള്‍ കിഡ്മാന്‍ അപമാനിയ്ക്കപ്പെട്ടിരുന്നു . ഇത് രണ്ടാം വട്ടമാണ് മേക്കപ്പ് പിഴവില്‍ താരം പാപ്പരാസികളുടെ കണ്ണിലകപ്പെടുന്നത് .


Click it and Unblock the Notifications











