സ്‌നേഹം തേടിയലഞ്ഞിരുന്നുവെന്ന് നിക്കോള്‍ കിഡ്‌മാന്‍
താനൊരു കാലത്ത് സ്‌നേഹം തേടി അലഞ്ഞിരുന്നുവെന്ന് ഓസ്‌കാര്‍ ജേതാവായ ഹോളിവുഡ് താരം നിക്കോള്‍ കിഡ്‌മാന്‍.
2006 ജൂണില്‍ ഭര്‍ത്താവ് കെയ്‌റ്റ് അര്‍ബനെ കണ്ടുമുട്ടിയതിന്‌ശേഷമാണത്രേ സ്‌നേഹത്തിന് വേണ്ടിയുള്ള താരത്തിന്റെ അന്വേഷണം അവസാനിച്ചത്.
തനിച്ചായിരുന്നപ്പോള്‍ വല്ലാത്ത ഏകാന്തതയായിരുന്നു. അന്ന് ഉള്ളുതുറന്ന് സ്‌നേഹിക്കുന്ന ഒരാളെകണ്ടെത്തുകയെന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു- കിഡ്‌മാന്‍ പറയുന്നു.
എന്നെപ്പോലെതന്നെ സ്‌നേഹത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കെയ്‌ററും. പരസ്‌പരം പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ ആദ്യം പങ്കുവെച്ചതും ഇക്കാര്യംതന്നെയാണ്. തനിച്ചാകുമ്പോള്‍ നമ്മള്‍ ഭയപ്പെടുമെങ്കിലും തനിച്ചാണെന്ന ബോധത്തില്‍നിന്നും ഒരുതരം ധൈര്യവും കിട്ടാനുണ്ട്.


Click it and Unblock the Notifications