സ്കൂളിൽ പഠിക്കുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടു! പാര്‍ട്ടിയില്‍ നടന്ന കാര്യത്തെ കുറിച്ച് നിക്കി ബെല്ല

മീ ടൂ മൂവ്‌മെന്റ് അടക്കമുള്ള ക്യാംപെയിനിലൂടെ ഒരുപാട് വെളിപ്പെടുത്തലുകള്‍ കേട്ട് കഴിഞ്ഞു. പ്രമുഖരായ നടന്മാര്‍ക്കും സംവിധായകന്മാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സൂപ്പര്‍ നായികമാര്‍ വരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് മുന്‍ വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്മെന്റ് താരം നിക്കി ബെല്ല.

പതിനഞ്ച് വയസുള്ളപ്പോഴാണ് താന്‍ ആദ്യമായി റേപ്പിന് ഇരയായതെന്ന് യുഎസ് വീക്ക്‌ലിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിക്കി പറയുന്നു. എന്റെ സുഹൃത്താണെന്ന് കരുതിയിരുന്ന ആളാണ് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവേ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് ബീയര്‍ കുടിച്ചിരുന്നു. എന്നാല്‍ വീര്യമുള്ള മദ്യം കഴിച്ചിട്ടാണ് അവിടെ നിന്നും പുറത്ത് ഇറങ്ങിയത്. വയറിന് വേദനയോട് കൂടിയാണ് താന്‍ മയ ക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത്.

nikki-bella

അന്നേരമാണ് ഒരാള്‍ തന്റെ മുകളില്‍ ഉണ്ടായിരുന്നെന്ന കാര്യം തിരിച്ചറിയുന്നത്. പിന്നീട് പതിനാറം വയസില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മറ്റൊരള്‍ ബലാത്സംഗം ചെയ്തു. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ ദേഷ്യത്തിന് പകരം ലജ്ജ തോന്നുന്നത് എളുപ്പമാണ്. ഇങ്ങനെയൊരു അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ നേരിടേണ്ടി മാനസികാവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് അറിയാമെന്നും നിക്കി പറയുന്നു.

ഈ സംഭവത്തിന് ശേഷം ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തിയത് എങ്ങനെയാണെന്് കൂടി ബെല്ല പറഞ്ഞിരുന്നു. കൗമാര പ്രായത്തില്‍ നേരിടേണ്ടി വന്ന ഈ അതിക്രമം മറ്റൊന്നുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ല. ആളുകളോട് ഇക്കാര്യം പറയുമ്പോഴും അത് രഹസ്യമായി തന്നെ എന്നില്‍ ഒതുങ്ങണമെന്ന് തന്നെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും നിക്കി ബെല്ല സൂചിപ്പിക്കുന്നു.

nikki-bella

അമേരിക്കയിലെ പ്രശസ്തയായ പ്രൊഫഷണല്‍ ഗുസതിക്കാരി ആയിരുന്നു നിക്കി ബെല്ല. 2007 ലാണ് ഡബ്ല്യൂ ഡബ്ല്യൂ ഇ (വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്മെന്റ്) ന്റെ ഭാഗമായി നിക്കി ബെല്ല എത്തുന്നത്. താരത്തിനൊപ്പം ഇരട്ട സഹോദരിയായ ബ്രീ ബെല്ലയും ഉണ്ടായിരുന്നു. 2019 ലാണ് നിക്കി ബെല്ല ഇതില്‍ നിന്നും വിരമിച്ചത്.

ഒരു തവണ വിവാഹം കഴിച്ച നിക്കി വിവാഹമോചനം നേടിയതിന് ശേഷം 2012 മുതല്‍ പ്രമുഖ ഗുസ്തി താരവും നടനുമായ ജോണ്‍ സിനയുമായി ഒന്നിച്ച് കഴിയുകയായിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാവുമെന്ന് പല തവണ പറഞ്ഞിരുന്നെങ്കിലും അതൊന്നും നടന്നില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരി 29 ന് അമേരിക്കന്‍ ഡാന്‍സറായ ആര്‍ട്ടിയോം ചിഗ്വിന്‍സെവുമായി നിക്കി ബെല്ലയുടെ വിവാഹനിശ്ചയം നടന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X