വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡുമായി ഡികാപ്രിയോയും ബ്രാഡ്പിറ്റും! ഫസ്റ്റ്‌ലുക്ക് പുറത്ത്
ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ലിയനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റുമാണ് സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. ഹോളിവുഡിലെ പ്രശസ്ത സംവിധായകരില്‍ ഒരാളായ ക്വിന്‌റിന്‍ ടറന്റീനോയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ക്രൈം ഫിലിം ആയിട്ടാണ് സംവിധായകന്‍ വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് അണിയിച്ചൊരുക്കുന്നത്. സിനിമയിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്ന ടെലിവിഷന്‍ താരമായ റിക്ക് ഡല്‍ടണ്‍ ആയി ഡികാപ്രിയോ വേഷമിടുന്നു.
ആക്ഷന്‍ രംഗങ്ങളില്‍ റിക്കിന്റെ ഡ്യൂപ്പും സുഹൃത്തുമായ ക്ലീഫ് ബുത്ത് ആയി ബ്രാഡ്പിറ്റും സിനിമയില്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. ക്വിന്‌റിന്‍ ടറന്റീനോ, ഡേവിഡ് ഹെയ്‌മെന്‍.ഷനോണ്‍ മക്വിന്‌റോഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സോണി പിക്‌ചേഴ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. ജൂലായ് 26നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











