റാമി മാലെകും ഒലീവിയയും തിളങ്ങി! മികച്ച ചിത്രമായി ഗ്രീന്‍ ബുക്ക്! നേട്ടത്തില്‍ അഭിമാനമെന്ന് താരങ്ങള്‍

ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ കാത്തിരുന്ന പുരസ്‌കാര പ്രഖ്യാപനം വന്നെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഓസ്‌കാര്‍ ശില്‍പത്തില്‍ ഇത്തവണ ആരൊക്കെ മുത്തമിടുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രവചനങ്ങളും അരങ്ങേറിയിരുന്നു. ലോസ് ഏഞ്ചല്‍സിലെ വേദിയിലേക്ക് താരങ്ങളെത്തുന്നതും പുരക്‌സാര പ്രഖ്യാപനത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് റാമി മാലെക്കാണ.് ബൊഹീമിയന്‍ റാപ്‌സഡിയിലൂടെയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത്.

നാല് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്.പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് പലപ്പോഴും പുരസ്‌കാര പ്രഖ്യാപനങ്ങളില്‍ അരങ്ങേറാറുള്ളത്. സിനിമാപ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് 91ാമത് ഓസ്‌കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. സിനിമാലോകവും ആരാധകരും വിലയിരുത്തിയ സിനിമകള്‍ക്ക് തന്നെയായിരുന്നു പുരസ്‌കാരങ്ങള്‍ ലഭിച്ചത്. പ്രേക്ഷകരുടെ വിലയിരുത്തലിനെ മറികടന്നാണ് പല സിനിമകളും ഗംഭീര നേട്ടം സ്വന്തമാക്കിയത്. അമ്പരപ്പും ഞെട്ടലുമൊക്കെയായാണ് പ്രേക്ഷകര്‍ പ്രഖ്യാപനം കേട്ടത്. റോമയായിരിക്കും മികച്ച സിനിമയാവുന്നതെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടലുകള്‍. എന്നാല്‍ എല്ലാവിധ പ്രതീക്ഷകളെയും അസ്ഥാനത്താക്കിയാണ് അവസാന നിമിഷം ഗ്രീന്‍ ബുക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

നാല് പുരസ്‌കാരങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് ബൊഹീമിയന്‍ റാപ്‌സഡി. ഈ ചിത്രം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച നടന്‍, ചിത്രസംയോജനം, ശബദ്മിശ്രണം, ശബ്ദലേഖനം തുടങ്ങിയ പുരസ്‌കാരങ്ങളാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.

Oscar

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X