ബ്രാഡ്‌ലി കൂപ്പറോ ക്രിസ്റ്റിയന്‍ ബെയിലോ? ആരാവും മികച്ച നടന്‍! ഓസ്‌കാര്‍ നാമനിര്‍ദേശപ്പട്ടിക പുറത്ത്!
Recommended Video

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന പുരസ്‌കാരരാവ്. ഇന്ത്യന്‍ സിനിമയിലെ തന്നെ സുപ്രധാന പുരസ്‌കാരവേദി, ഇത്തവണ ആരൊക്കെയായിരിക്കും റെഡ് കാര്‍പ്പറ്റില്‍ അഭിമാനത്തോടെ നില്‍ക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. 91ാമത് ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചതോടെയാണ് ആരാധകരുടെ ആവേശവും വര്‍ധിച്ചത്. മികച്ച നടന്‍, നടി, സിനിമ, പ്രത്യേക പുരസ്‌കാരം തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്.
ബ്രാഡ്‌ലി കൂപ്പര്‍, ക്രിസ്റ്റ്യന്‍ ബെയ്ല്‍ ഇവരാണ് മികച്ച നടനുള്ള പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇവരിലായാിരിക്കും അന്തിമവിജയി എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. റോമ, ദി ഫേവറിറ്റ് ഈ രണ്ട് സിനിമകള്‍ക്ക് 10 വീതം നാമനിര്‍ദേശമാണ് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളും ഇതാണ്. എ സ്റ്റാര്‍ ഈസ് ബോണിലെ പ്രകടനത്തിലൂടെ പോപ്പ് താരമായ ലേഡി ഗാഗ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കുമോയെന്നറിയാനും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

മികച്ച നടി: ഗ്ലെന്‍ ക്ലോസ് (ദ വൈഫ്) ലേഡി ഗാഗ (എ സ്റ്റാര്‍ ഈസ് ബോണ്‍) ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്) മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മി) യാലിറ്റ്‌സ അപരീസിയോ (റോമ).
മികച്ച സംവിധായകന്‍ :അല്‍ഫോണ്‍സോ കുവാറോണ്‍ (റോമ) ആദം മക്കെ (വൈസ്) യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവറേറ്റ്) സ്‌പൈര്ര് ലീ (ബ്ലാക്കാന്‍സ്മാന്‍) പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍.
മികച്ച ചിത്രം: റോമ, ബ്ലാക്ക് പാന്തര്‍, ബ്ലാക്കാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്‌സഡി ദ ഫേവറേറ്റ്, ഗ്രീന്‍ബുക്ക് ,എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ്.


Click it and Unblock the Notifications











