പുരസ്‌കാരം മക്കള്‍ക്ക് സമര്‍പ്പിക്കുന്നു! ട്രംപിനെതിരെ ഒളിയമ്പുമായി ബ്രാഡ് പിറ്റിന്‍റെ വാക്കുകള്‍!
92ാമത് ഓസ്‌കര്‍ പ്രഖ്യാപനം പുരോഗമിച്ച് വരികയാണ്. വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇത്തവണ ആരൊക്കെയായിരിക്കും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത് ബ്രാഡ്പിറ്റിനായിരുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയമികവിലൂടെയാണ് ബ്രാഡ്പിറ്റിനെത്തേടി ഇത്തവണ പുരസ്‌കാരം എത്തിയത്. ഇതാദ്യമായാണ് അദ്ദേഹത്തിന് അഭിനയത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ ഇയേഴ്‌സ് എ സ്ലേവ് എന്ന ചിത്രത്തിലൂടെ മികച്ച നിര്‍മ്മാതാവിനുള്ള അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഞാന്‍ ചെയ്യുന്ന എന്തിനും നിറങ്ങള്‍ നല്‍കുന്ന, എന്റെ മക്കള്‍, അവര്‍ക്കാണ് താന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുരസ്‌കാര വേദിയില്‍ സന്തോഷം മാത്രമല്ല അദ്ദേഹം പങ്കുവെച്ചത്. ഡൊണാള്‍ഡ് ട്രെപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയ ചര്‍ച്ചയില്‍ മുന്‍സുരക്ഷാ ഉപദേഷ്ടാവിന്റെ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ചതിനെക്കുറിച്ച് അദ്ദേഹം പരസ്യമായി വിമര്‍ശനം നടത്തുകയായിരുന്നു.

45 സെക്കന്‍ഡ് സമയം മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചിട്ടുള്ളതെന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്. എന്നാല്‍ ഇത് ഈയാഴ്ച അമേരിക്കന്‍ സെനറ്റ് ജോണ്‍ ബോള്‍ട്ടണ് അനുവദിച്ച സമയത്തേക്കാള്‍ കൂടുതലാണല്ലോ, കെന്റ്വിന്‍ ഇതേക്കുറിച്ചൊരു സിനിമ ചെയ്യുമെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും നിറഞ്ഞ കൈയ്യടിയായിരുന്നു ഉയര്‍ന്നുവന്നത്. നേരത്തെ ബാഫ്ത പുരസ്കാര വേദിയിലും അദ്ദേഹം പ്രസംഗത്തിലൂടെ കൈയ്യടി നേടിയിരുന്നു. ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും രാജപദവി ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹം അന്ന് സംസാരിച്ചത്.


Click it and Unblock the Notifications











