ഓസ്‌കര്‍ നിശയെ ഇളക്കിമറിച്ച് എമിനെം, വീഡിയോ

ഓസ്‌കര്‍ പുരസ്‌കാര നിശയെ ഇളക്കിമറിച്ച് എമിനെം. ഐതിഹാസിക ഹിറ്റ് ഗാനം 'ലോസ് യുവര്‍സെല്‍ഫു'മായി വിഖ്യാത അമേരിക്കന്‍ റാപ്പര്‍ എമിനെം (മാര്‍ഷല്‍ മാതേര്‍സ്) കളംനിറഞ്ഞപ്പോള്‍ ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയേറ്റര്‍ ആര്‍ത്തിരമ്പി. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എമിനെം ഓസ്‌കര്‍ വേദിയിലെത്തുന്നത്. അതും 2003 -ല്‍ മികച്ച ഗാനത്തിന് ഓസ്‌കര്‍ നേടിയ 'ലോസ് യുവര്‍സെല്‍ഫുമായി'.

ഓസ്കർ നിശ

എമിനെത്തിന്റെ ആത്മകഥാ ചിത്രം 8 മൈലിലെ ഗാനമാണിത്. 2003 -ല്‍ ഓസ്‌കര്‍ ലഭിച്ചപ്പോള്‍ വേദിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇദ്ദേഹം കൂട്ടാക്കിയിരുന്നില്ല. എമിനെം ഓസ്‌കര്‍ വാങ്ങാന്‍ തയ്യാറാവാഞ്ഞത് സംഘാടകര്‍ക്കും അന്ന് ആശ്വാസമായി. കാരണം ലോസ് യുവര്‍സെല്‍ഫ് ഗാനത്തിലെ അശ്ലീല പദങ്ങള്‍ ഓസ്‌കര്‍ വേദിയില്‍ മുഴങ്ങുന്നതിനോട് ഇവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല.

ഓസ്കർ നിശ

അമേരിക്കന്‍ സംഗീതജ്ഞയും നടിയുമായ ബാര്‍ബറ സ്‌ട്രെയ്‌സാന്‍ഡും തിരക്കഥാകൃത്ത് ലൂയിസ് റെസ്റ്റോയും ചേര്‍ന്നാണ് എമിനെത്തിന് വേണ്ടി അന്ന് പുരസ്‌കാരം വാങ്ങിയത്. ഇതേവര്‍ഷം ഗ്രാമി പുരസ്‌കാരവും എമിനെം വേണ്ടെന്നു വെച്ചിരുന്നു. എന്തായാലും 18 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം മാറി. ഓസ്‌കര്‍ വേദിയില്‍ എമിനത്തെ കണ്ടപക്ഷം സദസ്സ് രോമാഞ്ചഭരിതരായി. ആരും കരുതിയിരുന്നില്ല എമിനെത്തിന്റെ രംഗപ്രവേശം.

ഓസ്കർ നിശ

ലോസ് യുവര്‍സെല്‍ഫിലെ ചടുലമായ വരികള്‍ എമിനെത്തിനൊപ്പം ഉരുവിടുന്ന സദസ്സിനെയാണ് പിന്നെ കണ്ടത്. 'ലോസ് യുവര്‍സെല്‍ഫ്' കഴിഞ്ഞപാടെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് താരത്തിന് കയ്യടിച്ചു. സദസ്സിന്റെ പ്രതികരണത്തില്‍ എമിനെവും ആദ്യമൊന്ന് പകച്ചു. എന്നാല്‍ ഓസ്‌കര്‍ വേദിയില്‍ വൈകിയാണെങ്കിലും കടന്നുവന്നതിലുള്ള സന്തോഷം താരം ട്വിറ്ററില്‍ പിന്നാലെ പങ്കുവെച്ചു. ഓസ്‌കര്‍ നിശയില്‍ എമിനെം കാഴ്ച്ചവെക്കുന്ന ആദ്യ പെര്‍ഫോര്‍മന്‍സാണിത്. നിലവില്‍ എമിനെത്തിന്റെ ഏറ്റവും പുതിയ ആല്‍ബം 'മ്യൂസിക് ടു ബി മര്‍ഡേര്‍ഡ്' ബില്‍ബോര്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്തായാലും എമിനെത്തിന്റെ സാന്നിധ്യം ഈ വര്‍ഷത്തെ ഓസ്‌കര്‍ നിശയ്ക്ക് മാറ്റുകൂട്ടിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഓസ്‌കര്‍ പട്ടിക പുറത്തുവരുമ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം വാക്വീന്‍ ഫീനിക്‌സാണ് ഈ വര്‍ഷം കയ്യടക്കിയത്. ജോക്കറിലെ പ്രകടനം ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കി. റെനി സെല്‍വഗറാണ് മികച്ച നടി. ജൂഡിലെ അഭിനയത്തിലൂടെയാണ് റെനിക്ക് പുരസ്‌കാരം ലഭിച്ചത്. പാരസൈറ്റിലൂടെ ബോങ് ജൂ ഹോ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഓസ്കർ നിശ

ബ്രാഡ് പിറ്റിനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയം ബ്രാഡ് പിറ്റിന് ഓസ്‌കറിലേക്കുള്ള വഴികാട്ടിയായി. കൊറിയന്‍ ചിത്രമായ പാരസൈറ്റാണ് ഓസ്‌കറിലെ ഏറ്റവും മികച്ച ചിത്രം.

Image/Video Source: Twitter

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X