ലോകം കാത്തിരുന്ന പുരസ്‌കാരം! ഓസ്‌കറിലും തിളങ്ങി വൊക്വീന്‍ ഫീനിക്‌സ്

By Midhun Raj

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഓസ്‌കറില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് വൊക്വീന്‍ ഫീനിക്‌സ്. ലിയനാര്‍ഡോ ഡികാപ്രിയോയ്‌ക്കൊപ്പം മല്‍സരിച്ചാണ് ഫീനിക്‌സ് ഓസ്‌കറില്‍ മുത്തമിട്ടത്. ജോക്കറിലെ പ്രകടനത്തിലൂടെ ഇത്തവണ അധികപേരും സാധ്യത പ്രവചിച്ചതും വൊക്വീന്‍ ഫീനിക്‌സിന് തന്നെയായിരുന്നു.

joker

സിനിമ കണ്ടവരില്‍ അധികപേരും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ്‌ നടന്‍ കാഴ്ചവെച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ക്രിട്ടിക്‌സ് ചോയ്‌സ്, ബാഫ്റ്റ, സാഗ് അവാര്‍ഡുകള്‍ നേടിയ ശേഷമാണ് ഫീനികസ് ഓസ്‌കറിലേക്ക് എത്തിയത്. സിനിമാ പ്രേമികളുടെ പ്രവചനങ്ങള്‍ തെറ്റാതെ ഇവിടെയും അര്‍ഹിച്ച അംഗീകാരം ജോക്കര്‍ താരം സ്വന്തമാക്കുകയായിരുന്നു.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി 23 കിലോയോളം ഭാരം കുറച്ചാണ് വാക്വീന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരു സൂപ്പര്‍ ഹീറോ കോമിക്ക് ചിത്രമായിരുന്നില്ല ജോക്കര്‍. ദാരിദ്ര്യവും തൊഴില്ലില്ലായ്മയും ജനരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ആര്‍തര്‍ ഫ്‌ളെക്ക് എന്ന സാധാരണക്കാരന്റെ ജീവിതമായിരുന്നു സിനിമ. അഭിനയമികവ് കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനമാണ് ചിത്രത്തില്‍ വൊക്വീന്‍ ഫീനിക്‌സ് കാഴ്ചവെച്ചത്.

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X