twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ചെറിയ അത്താഴ വിരുന്നിൽ നിന്നാണ് ഇന്നത്തെ ഓസ്കാര്‍ പുരസ്കാരങ്ങളുടെ തുടക്കം...

    |

    ലോക സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരസ്കാരനിശയാണ് ഓസ്കാർ. പോയ വർഷം സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രൗഢഗംഭീരമായി ഓസ്കാർ പുരസ്കാരനിശ സംഘടിപ്പിക്കുന്നത്. ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് കൂടിയാണിത്.

     താടിയും മുടിയും നീട്ടി വളർത്തി പൃഥ്വി! ഈ ലുക്ക് വെറുതെയല്ല, സസ്പെൻസ് പൊളിച്ച് രഞ്ജിത്ത് താടിയും മുടിയും നീട്ടി വളർത്തി പൃഥ്വി! ഈ ലുക്ക് വെറുതെയല്ല, സസ്പെൻസ് പൊളിച്ച് രഞ്ജിത്ത്

    1929 മെയ് 6 നാണ് ആദ്യമായി ഓസ്കാർ പുരസ്കാരദാന ചടങ്ങ് നടക്കുന്നത്. 1927-1928 വർഷങ്ങളിലെ മികച്ച സിനിമ പ്രവർത്തകരെ ആദരിക്കാൻ വേണ്ടയായിരുന്നു ഇത്. ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. നടൻ കോൺറഡ് നീകൽ ആണ് 1927 ൽ ഓസ്ക്കാർ എന്ന ആശയം ആദ്യമായി മുന്നോട്ട് വയ്ക്കുന്നത്. പിന്നീട് 1931ൽ മേരിയറ്റ്ഹാരിസണാണ് ഓസ്കാർ എന്ന പേര് നിർദ്ദേശിച്ചത്. 250-ൽ താഴെ ആൾക്കാർ മാത്രം പങ്കെടുത്ത ഹോളിവുഡിലെ ഒരു അത്താഴ വിരുന്നിലാണ് ആദ്യമായി അവാർഡുകൾ വിതരണം ചെയ്യുന്നത്. അഞ്ച് മിനിറ്റുകൾ മാത്രം അവശേഷിക്കുന്ന ഒരു ലളിതമായ ചടങ്ങായിരുന്നു ഇത്.

    oscar
    എന്നാൽ പിന്നീട് ഓരോ വർഷങ്ങൾ കഴിയുന്തോറും കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങൾ വരുകയായിരുന്നു. ആദ്യവർഷത്തിനു ശേഷം റേഡിയോ വഴിയും, തുടർന്ന് 1953 മുതൽ ടെലിവിഷൻ വഴിയും അവാർഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്തു. ഇന്നത്തെ പോലെ ആകാംക്ഷഭരിതമായിരുന്നില്ല അന്നത്തെ അക്കാദമി പുരസ്കര ദാനം. കാരണം മൂന്നു മാസങ്ങള്‍ക്കു മുമ്പു തന്നെ ജേതാക്കളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. അക്കാദമിക് പുരസ്കാരത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് പുരസ്കാര ജേതാക്കൾക്ക് നൽകുന്ന ശിൽപം. ഒരു ഫിലിം റോൾസിനു മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷരൂപമാണ് ശിൽപ്പത്തിന്റെ മാതൃക. എം.ജി.എം സ്റ്റുഡിയോയിലെ ശില്പിയായിരുന്ന സെട്രിക് ഗിബൺസ് ആണ് ഇത് രൂപകൽപ്പന ചെയ്തത്.

    നടിമാരെ വെല്ലുന്ന ചുവടുമായി താരപത്നി, ഭർത്താവിനോടൊപ്പം തകർപ്പൻ ഡാൻസുമായി ഗൗരിനടിമാരെ വെല്ലുന്ന ചുവടുമായി താരപത്നി, ഭർത്താവിനോടൊപ്പം തകർപ്പൻ ഡാൻസുമായി ഗൗരി

    92ാം മത് ഓസ്കാർപുരസ്കാര പ്രഖ്യാപനത്തിനായി ഏറെ ആകാംക്ഷയോട ലോക സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് പുരസ്കാര മാമാങ്കത്തിനായുള്ളത്. ഡിസംബർ 10ന് രാവിലെ 6.30 ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വൻ ആഘോഷത്തോട് കൂടി നടക്കും. ഇന്ത്യൻ ചിത്രമായ ഗള്ളി ബോയ് നോമിനേഷൻ ലിസ്റ്റിൽ അവസാന ലാപ്പിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഒടുവിൽ ചിത്രം അവസാന നിമിഷം പുറത്തു പോകുകയായിരുന്നു.

    Read more about: oscar
    English summary
    History of the Oscars
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X