ഓസ്കാർ 2022 നോമിനേഷനുകൾ പ്രഖ്യാപിച്ചു, ലിസ്റ്റിൽ ഇടം പിടിക്കാതെ മരക്കാറും ജയ് ഭീമും പുറത്ത്!

ഓസ്കാർ 2022 പുരസ്കാരത്തിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോർദാനും ട്രേസി എല്ലിസ് റോസും ചേർന്നാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്. വിജയികളെ ഈ വരുന്ന മാർച്ച് 27ന് ലോസാ‍ഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കും. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Oscar 2022, oscar 2022 nomination, oscar 2022 nomination list, Oscar 2022 full nomination list, Dont Look Up, Drive My Car, Dune, ഓസ്കാർ 2022 നോമിനേഷനുകൾ, ഓസ്കാർ 2022, ഓസ്കാർ 2022 നോമിനേഷനുകൾ ലിസ്റ്റ്, അക്കാദമി അവാർഡ് 2022

ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത് തുടങ്ങിയ താരങ്ങൾ മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഭൂട്ടാൻ ചിത്രമായ ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം മികച്ച ചിത്രത്തിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി. മലയാളം ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീം എന്നീ സിനിമകൾ ഓസ്കാർ പട്ടികയിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരു ചിത്രങ്ങളും പട്ടികയിൽ ഇടം നേടിയില്ല.

ഓസ്‌കാർ നോമിനേഷൻ 2022 പട്ടിക:

മികച്ച ചിത്രം

ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്മെയർ അലയ്, ദി പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി

മികച്ച സംവിധായകൻ

പോൾ തോമസ് ആൻഡേഴ്സൺ, കെന്നത്ത് ബ്രനാഗ്, ജെയ്ൻ കാമ്പ്യൻ, സ്റ്റീവൻ സ്പിൽബർഗ്

മികച്ച നടി

ജെസീക്ക ചാസ്റ്റെയ്ൻ, ഒലിവിയ കോൾമാൻ, പെനലോപ്പ് ക്രൂസ്, നിക്കോൾ കിഡ്മാൻ, ക്രിസ്റ്റൻ സ്റ്റുവർട്ട്

മികച്ച നടൻ

ഹാവിയർ ബാർഡെം, ബെനഡിക്ട് കംബർബാച്ച്, ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത്, ഡെൻസൽ വാഷിംഗ്ടൺ

മികച്ച സഹനടി

ജെസ്സി ബക്ക്ലി, അരിയാന ഡിബോസ്, ജൂഡി ഡെഞ്ച്, കിർസ്റ്റൺ ഡൺസ്റ്റ്, ഔഞ്ജാന്യൂ എല്ലിസ്

മികച്ച സഹനടൻ

സിയാറൻ ഹിൻഡ്‌സ്, ട്രോയ് കോട്‌സൂർ, ജെസ്സി പ്ലെമൺസ്, ജെ കെ സിമ്മൺസ്, കോഡി സ്മിറ്റ്-മക്ഫീ

മികച്ച തിരക്കഥ

ബെൽഫാസ്റ്റ്, ഡോണ്ട് ലുക്ക് അപ്പ്, ലൈക്കോറൈസ് പിസ്സ, കിംഗ് റിച്ചാർഡ്, ദി വേഴ്സ്റ്റ് പേഴ്സൺ ഇൻ ദി വേൾഡ്

മികച്ച അവലംബിത തിരക്കഥ

കോഡ, ഡ്രൈവ് മൈ കാർ, ഡ്യൂൺ, ദി ലോസ്റ്റ് ഡോട്ടർ, ദി പവർ ഓഫ് ദി ഡോഗ്

മികച്ച വസ്ത്രലങ്കാരം

ക്രൂല്ല (ജെന്നി ബീവൻ), സിറാനോ (മാസിമോ കാന്റിനി പരീനി), ഡ്യൂൺ (ജാക്വലിൻ വെസ്റ്റ്), നൈറ്റ്മെയർ അലയ് (ലൂയിസ് സെക്വീറ), വെസ്റ്റ് സൈഡ് സ്റ്റോറി (പോൾ ടേസ്വെൽ)

മികച്ച ആനിമേറ്റഡ് ചിത്രം

എൻകാന്റോ, ഫ്ലീ, ലൂക്കാ, ദി മിച്ചൽസ് വേഴ്സസ് ദി മെഷീൻസ്, റേ ആൻഡ് ദി ലാസ്റ്റ് ഡ്രാഗൺ

മികച്ച അന്താരാഷ്ട്ര ചിത്രം

ഡ്രൈവ് മൈ കാർ (ജപ്പാൻ), ഫ്ലീ (ഡെന്മാർക്ക്), ദി ഹാൻഡ് ഓഫ് ദി ഗോഡ് (ഇറ്റലി), ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം (ഭൂട്ടാൻ), ദി വേഴ്സ്റ്റ് പേഴ്സൺ ഇൻ ദി വേൾഡ്(നോർവേ)

മികച്ച വിഷ്വൽ എഫക്റ്റ്സ്

ഡ്യൂൺ, ഫ്രീ ഗയ്‌, ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ദി ടെൻ റിങ്‌സ്, നോ ടൈം ടു ഡൈ, സ്‌പൈഡർമാൻ നോ വേ ഹോം

മികച്ച ചായാഗ്രഹണം

ഡ്യൂൺ (ഗ്രെഗ് ഫ്രേസർ), നൈറ്റ്മെയർ അലയ് (ഡാൻ ലോസ്റ്റൻ), ദി പവർ ഓഫ് ദി ഡോഗ് (ആരി വെഗ്നർ),ദി ട്രാജഡി ഓഫ് മാക്ബത്ത് (ബ്രൂണോ ഡെൽബോണൽ), വെസ്റ്റ് സൈഡ് സ്റ്റോറി (ജനുസ് കാമിൻസ്കി)

മികച്ച ആനിമേറ്റഡ് ഷോർട്ട്

അഫയേഴ്‌സ് ഓഫ് ദി ആർട്ട്, ബെസ്റ്റിയ, ബോക്സ്ബാലെ, റോബിൻ റോബിൻ, വിൻഡ്ഷീൽഡ് വൈപ്പർ

മികച്ച ശബ്ദം

ബെൽഫാസ്റ്റ്, ഡ്യൂൺ, നോ ടൈം ടു ഡൈ, ദി പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി

മികച്ച പ്രൊഡക്ഷൻ ഡിസൈനിംഗ്

ഡ്യൂൺ, നൈറ്റ്‌നെയർ അലേ, ദ പവർ ഓഫ് ദി ഡോഗ്, ദ ട്രാജെഡി ഓഫ് മാക്ക്‌ബെദ്, വെസ്റ്റ് സൈഡ് സ്റ്റോറി

മികച്ച ചിത്ര സംയോജനം

ഡോണ്ട് ലുക്ക് അപ്പ്, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ടിക്ക്,ടിക്ക്.... ബൂം!, ദ പവർ ഓഫ് ദി ഡോഗ്

ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ

അസെൻഷൻ, അറ്റിക്ക, ഫ്‌ലീ, സമ്മർ ഓഫ് സോൾ, റൈറ്റിംഗ് ദ ഫയർ

മികച്ച ഡോക്യുമെന്ററി ഷോട്ട്

ഓഡിബിൾ, ലീഡ് മീ ഹോം, ദ ക്വീൻ ഓഫ് ബാസ്‌ക്കറ്റ് ബോൾ, ത്രീ സോങ്‌സ് ഫോർ ബെനസിർ, വെൻ വീ വേയർ ബുള്ളീസ്‌

മികച്ച മേക്കപ്പ് & ഹെയർ സ്റ്റൈലിംഗ്

ദ ഐ ഓഫ് ടമ്മി ഫേ, ഹൗസ് ഓഫ് ഗുച്ചി, കമ്മിംഗ് ടു അമേരിക്ക, ക്രുവെല്ല, ഡ്യൂൺ

മികച്ച ആനിമേറ്റഡ് ഷോട്ട്

അഫയേഴ്‌സ് ഓഫ് ദ ആർട്ട്, ബെസ്റ്റിയ, ബോക്‌സ്ബാലറ്റ്, റോബിൻ റോബിൻ, ദ വിൻഡ്ഷീൽഡ് വൈപ്പർ

മികച്ച ലൈവ് ആക്ഷൻ ഷോട്ട്

അല കച്ചു- ടേക്ക് ആൻഡ് റൺ, ദ ഡ്രസ്സ്, ദ ലോംഗ് ഗൂഡ്‌ബൈ, ഓൺ മൈ മൈൻഡ്, പ്ലീസ് ഹോൾഡ്

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X