'ബാര്‍ബെന്‍-ഹൈമര്‍' യുദ്ധത്തിന്റെ അവസാനം; ഏഴ് നോമിനേഷനില്‍ ബാര്‍ബി നേടിയത് ഒരു ഒസ്‌കാര്‍
ആഗോള ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഗ്രെറ്റ ഗെര്‍വിഗിന്റെ സംവിധാനത്തിലൊരുങ്ങിയ ബാര്‍ബി. ആഗോള തലത്തില്‍ വലിയ കളക്ഷന്‍ നേടിയ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഒരു സ്ത്രീ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷന്‍ കൂടിയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഓപ്പണ്‍ ഹൈമറിലെ എമിലി ബ്ലന്‍ഡും ബാര്‍ബി താരം റയാന്‍ ഗോസ്ലിംഗും വേദിയിലെത്തിയപ്പോള്‍ പറഞ്ഞത്, അവസാനം നമുക്ക് 'ബാര്‍ബെന്‍ഹൈമര്‍' യുദ്ധം ഇവിടെ ഉപേക്ഷിക്കാം എന്നാണ്.

ഓപ്പണ്‍ ഹെയ്മറും ബാര്‍ബിയും തമ്മില്‍ സിനിമയിലെ ഉള്ളടക്കം വ്യത്യാസമാണെങ്കിലും മറ്റു സാമ്യതകളുണ്ട്. കാരണം ഇരു സിനിമകളും ഒരേ ദിവസം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ ഇരു ചിത്രങ്ങളും ഗംഭീര വിജയവും കൈയ്യടക്കി. സാമ്പത്തിക വിജയം ഓപ്പണ്‍ ഹൈമറിനേക്കാള്‍ ബാര്‍ബി സ്വന്തമാക്കിയെങ്കിലും സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഓപ്പണ്‍ഹൈമര്‍ മികച്ചു തന്നെ നിന്നു.
ഒസ്‌കറില്‍ 13 നോമിനേഷനുകള്‍ ഓപ്പണ്‍ഹൈമറിന് ലഭിച്ചപ്പോള്‍ എട്ട് നോമിനേഷനുകള്‍ മാത്രമാണ് ബാര്‍ബിക്ക് നേടാനായത്. ഒസ്‌കര്‍ ക്രിസ്റ്റഫര്‍ നോളന്‍ തൂത്തുവാരിയപ്പോള്‍ ബാര്‍ബിക്ക് സന്തോഷിക്കാന്‍ അത്രതന്നെ വകയൊന്നും കിട്ടിയില്ലെന്നതാണ് സത്യം. എട്ട് നോമിനേഷനുകള്‍ വന്നതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഒസ്‌കര്‍ സ്വന്തമാക്കാനായത്.
ഓപ്പണ്‍ ഹൈമറിന് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ തുടങ്ങി ഏഴ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ 'വാട്ട് വാസ് ഐ മേഡ് ഫോര്‍?' എന്ന ഗാനത്തിനാണ് ബാര്‍ബിക്ക് പുരസ്‌കാരം ലഭിച്ചത്. ബില്ലീ എല്ലിഷും ഫിന്നേസ് ഒ'കോന്നെലും സംഗീതവും വരികളും എഴുതിയ ഗാനത്തിനാണ് പുരസ്‌കാരം. സഹോദരങ്ങളായ ഇവര്‍ രണ്ട് തവണ ഒസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളാണ്. രണ്ട് വര്‍ഷം മുമ്പ് ജെയിംസ് ബോണ്ട് തീം സോങ് ആയ 'നോ ടൈം ടു ഡൈ'ക്കായിരുന്നു ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

മികച്ച ചിത്രം, സഹ നടന്‍/നടി വിഭാഗത്തില്‍, റയാന്‍ ഗോസ്ലിംഗ്, അമേരിക്ക ഫെറേറ, ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍, ഐ ആം ജസ്റ്റ് കെന്‍, വാട്ട് വാസ് ഐ മേഡ് ഫോര്‍? എന്നീ ഗാനങ്ങളും നോമിനേഷന്‍ ചെയ്യപ്പെട്ടു. വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍, തിരക്കഥ എന്നീ വിഭാഗങ്ങളിലും നോമിനേഷനുകള്‍ വന്നു.
എന്തായാലും ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്‍ഫിക്കും ഇത് ആദ്യത്തെ ഒസ്‌കര്‍ തിളക്കമാണ്. പക്ഷെ പുരസ്‌കാരം ഒന്നെ ഉള്ളുവെങ്കിലും ഒസ്‌കര്‍ വേദിയിലെ ബാര്‍ബി താരപ്രഭയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഗായകന്‍ കൂടിയായ ബാര്‍ബി നായകന്‍ റയാന്‍ ഗോസ്ലിംഗിന്റെ 'ഐ ആം ജസ്റ്റ് കെന്‍' എന്ന ഗാനവുമായുള്ള പ്രകടനം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതായിരുന്നു. 65 കെന്‍ (ബാര്‍ബിയിലെ റയാന്റെ കഥാപാത്രം) മാര്‍ ഒപ്പം വേഷമിട്ടുകൊണ്ടായിരുന്നു റയാന്റെ പ്രകടനം.


Click it and Unblock the Notifications











