For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനങ്ങളുടെ സുരക്ഷയല്ല പ്രധാനം, ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഓസ്കാർ ജേതാവ്

  |

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിര രാജ്യത്തിനകത്ത് നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്ന് വരുന്നത്. കൊറോണ വൈറസ് വ്യാപകമാകുമ്പോൾ ട്രംപ് കൈക്കൊള്ളുന്ന നിലപാടിനെതിരെയാണ് വിമർശനം ഉയരുന്നത്. അമേരിക്ക കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമ്പോഴും രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കനായി വേണ്ടവിധത്തിലുളള നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആരോപണം. ഇപ്പോഴിത ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഹോളിവുഡ് താരവും ഓസ്കാർ ജേതാവുമായ റോബർട്ട് ഡി നിറോയും രംഗത്ത് വന്നിരിക്കുകയാണ്. ബിബിസിയിലെ ന്യൂസ് നൈറ്റിലാണ് താരം തന്റെ അമർഷം പങ്കുവെച്ചത്.

  obert De Niro

  മുദ്ദുഗൗ ചോദിച്ച കാർത്തുമ്പിയും തേടിപ്പോയ മാണിക്യനും... എവര്‍ഗ്രീന്‍ ക്ലാസിക്കിന് 26 വയസ്

  വൈറ്റ് ഹൗസിലെ ഇപ്പോഴത്തെ അവസ്ഥയെ ഷേക്സ്പിയറിയൻ എന്നാണ് വിശേഷിപ്പിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഒരു ഭ്രാന്തന്റെ വാക്കുകൾ കേട്ട് ജനങ്ങൾ നൃത്തം ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ ഇപ്പോൾ മുന്നോട്ട് പോകുന്നത്.. നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപ് തന്റെ ശാസ്ത്ര ഉപദേഷ്ടാക്കളുടെ ഉപദേശത്തിന് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും, മാസ്ക്ക് ധരിക്കാൻ വിസമ്മതിക്കുന്നതായും ആരോപണം ഉയർന്നിരുന്നു.

  പാവങ്ങളുടെ കാവ്യ മാധവൻ, ബിഗ് ബോസ് താരം വീണ നായരുടെ വീഡിയോ വൈറലാകുന്നു....

  ശരീരത്തിൽ അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കാനുളള ഗവേഷണങ്ങൾ നടത്തണമെന്ന ട്രംപിന്റെ പരാമർശം വൻ വിവാദമായിരുന്നു.

  ''ട്രംപിന് ഭരണം നിലനിർത്തണമെന്നുളള ആഗ്രഹം മാത്രമേയുള്ളൂ, എത്രപേർ മരണപ്പെടുന്നു എന്നതിനെക്കുറിച്ച് യാതൊരു ഉത്‌കണ്‌ഠയുമില്ല. ഇത് വളരെ ഭയപ്പെടുത്തുന്നതാണ്''.

  എന്നാൽ ട്രംപിന്റെ ആരാധകവൃന്ദങ്ങൾ ഇതിനോട് വിയോജിക്കുമെന്നുള്ള അവതാരകയുടെ അഭിപ്രായത്തോട് വളരെ രൂക്ഷമായിട്ടാണ് താരം പ്രതികരിച്ചത്. ജനങ്ങളെ കുറിച്ച് ട്രംപിന് യാതൊരു ഉത്‌കണ്‌ഠയുമില്ല. താൻ സംരക്ഷിക്കുന്നു എന്ന് നടിക്കുന്ന ആളുകളെയാണ് ട്രംപിന് ഏറ്റവും പുച്ഛം- റോബോർഡ് റി നീറോ പറഞ്ഞു.

  പോണ്‍വീഡിയോ വെറുത്ത കുട്ടിക്കാലം, വിവാഹത്തിന് മുൻപുള്ള ബന്ധം, ഈ സണ്ണി ലിയോണിനെ ആർക്കും അറിയില്ല

  കൊവിഡ് ബാധയെ തുടർന്ന് ന്യൂയോർക്കിലെ വസതിയിൽ ഐസെലേഷനിലാണ് താരമിപ്പോൾ. കൊവിഡ് ഏറ്റവും അധികം ബാധിച്ച നഗരങ്ങളിലൊന്നാണ് ന്യൂയോർക്ക്.

  ന്യൂയോർക്ക് ഒരു പ്രേത നഗരം പോലെയാണിപ്പോഴുള്ളതെന്ന് വിശ്വസിക്കാനാകുന്നില്ല. ലോകത്തിലെ മറ്റ് വലിയ നഗരങ്ങളെല്ലാം ഇപ്പോൾ ഇതേ അവസ്ഥയിലാണെന്നും താരം കൂട്ടിച്ചേർത്തു. അമേരിക്കയിൽ ഇതുവരെ ഏകദേശം 14 ലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. 82,000 ത്തിലധികം ആളുകൾ കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ലോകത്തിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  Read more about: coronavirus
  English summary
  Oscar Winner Robert De Niro crisis Donald Trump
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X