വസ്ത്രം കസേരയില്‍ കുടുങ്ങി, ഓസ്‌കാര്‍ വേദിയില്‍ നടിയ്ക്ക് പറ്റിയ അബദ്ധം! രക്ഷകനായി ക്രിസ് ഇവന്‍സ്!!

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യപിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍. ഒടുവില്‍ ആ സ്വപ്‌ന നിമിഷത്തിന് ലോസ്ആഞ്ചല്‍സിലെ ഡോല്‍ബി തിയറ്റര്‍ സാക്ഷിയായിരിക്കുകയാണ്. നാല് പുരസ്‌കാരവുമായി ബൊഹീമിയന്‍ റാപ്‌സഡി, ബ്ലാക്ക് പാന്തറിന് മൂന്നും, റോമ എന്ന ചിത്രത്തിന് രണ്ടും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ഓസ്‌കാര്‍ വേദിയില്‍ താരങ്ങള്‍ക്ക് പറ്റുന്ന അബദ്ധവും മറ്റും വാര്‍ത്തകളില്‍ നിറയാറുണ്ട്. അത്തരത്തില്‍ മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച നടി റജീന കിംഗിനും ചെറിയൊരു അബദ്ധം പറ്റി. റജീന പുരസ്‌കാരം വാങ്ങുന്നതിനായി വേദിയിലേക്ക് കയറുന്നതിനിടെ കസേരിയില്‍ വസ്ത്രം കുടുങ്ങി പോവുകയായിരുന്നു. എന്നാല്‍ അവിടെ മറ്റൊരാളുടെ സഹായം നടിയെ രക്ഷിച്ചിരിക്കുകയാണ്.

regina-king

പുരസ്‌കാരങ്ങള്‍ വാങ്ങിയവര്‍ മാത്രമല്ല വേദിയില്‍ തിളങ്ങി നില്‍ക്കുന്ന ചിലരും അക്കൂട്ടത്തിലൂണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ക്രിസ് ഇവന്‍സ്. വീഴാന്‍ പോയ റജീനയെ കൈകളില്‍ താങ്ങി പിടിച്ചതും വേദിയിലെ സ്റ്റെപ്പുകള്‍ കയറാന്‍ സഹായിച്ചതിനും ശേഷമായിരുന്നു ക്രിസ് തിരിച്ചിറങ്ങി വന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

മനുഷ്യത്വത്തോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുമായി ഓസ്‌കാര്‍ വേദിയിലെ യഥാര്‍ഥ ഹീറോ ആയത് ക്രിസ് ഇവന്‍സ് ആണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറഞ്ഞത്. ട്വിറ്റര്‍ പേജുകളിലൂടെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് റജീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X