twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍ സ്ത്രീകളുടെ ദുരിത ജീവിതം! 91-ാം ഓസ്‌കാര്‍ പട്ടികയില്‍ ഈ ചിത്രവുമുണ്ട്!

    |

    വീണ്ടും ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ഈ വര്‍ഷം 91-ാം ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് വീതം നാമനിര്‍ദേശങ്ങള്‍ നേടിയ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് കൂടുതല്‍ നോമിനേഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും പീരിഡ്. എന്‍ഡ് ഓഫ് സെന്റ്റന്‍സ് എന്ന ചിത്രവും നോമിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.

    ഈ ചിത്രം ദൈര്‍ഘ്യം കുറഞ്ഞ ഡോക്യൂമെന്ററി ചിത്രങ്ങളുടെ പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. ബ്ലാക്ക് ഷീപ്, എന്‍ഡ് ഗെയിം, ലൈപ് ബോട്ട്, എ നൈര്‌റ് അറ്റ് ദി ഗാര്‍ഡന്‍ എന്നിവയ്‌ക്കൊപ്പമാണ് പീരിഡ്. എന്‍ഡ് ഓഫ് സെന്റ്റന്‍സ് ആദ്യ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

    period-end-sentence

    ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സാനിറ്ററി നാപ്കിനുകളുടെ ആവശ്യകതയായിരുന്നു. ഈ ചിത്രം പറയുന്നതും അതേ കഥയാണ്. പുരസ്‌കാര ജേതാവും അമേരിക്കന്‍ സംവിധായകനുമായ റേയ്ക സെത്ബി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 26 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നോര്‍ത്ത് ഇന്ത്യയിലെ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഒരു പാഡ് മെഷീന്‍ സ്ഥാപിച്ചതും അതിന് ശേഷമുണ്ടാവുന്ന അനുഭവങ്ങളുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.

    English summary
    Oscars 2019: Indian Film 'Period. End Of Sentence' Bags An Oscar Nomination
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X