For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2020ലെ ഓസ്കർ സംബന്ധിച്ച അതിശയകരമായ വസ്തുതകൾ അറിയാം

  |

  92ാമത് ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഫെബ്രുവരി 9ന് രാത്രി 8മുതലാണ് പുരസ്‌കാര ചടങ്ങ് ആരംഭിക്കുക. ഇത്തവണ ജോക്കര്‍, ദി ഐറിഷ് മാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. 1917 തുടങ്ങിയ സിനിമകളാണ് കൂടുതല്‍ നോമിനേഷനുകള്‍ നേടിയിരിക്കുന്നത്. മികച്ച ചിത്രത്തിനടക്കം 11 നോമിനേഷനുകള്‍ ജോക്കര്‍ നേടിയപ്പോള്‍ മറ്റുളളവ 10 നോമിനേഷനുകളാണ് ലഭിച്ചത്.

  ജോക്കറിലെ അഭിനയത്തിന് വൊക്വീന്‍ ഫീനിക്‌സിനും വണ്‍സ് എ അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ പ്രകടനത്തിന് ലിയനാര്‍ഡോ ഡിക്രാപ്രിയോയ്ക്കും നോമിനേഷനുകളുണ്ട്. ബ്രാഡ് പിറ്റ് മികച്ച സഹനടനുളള നോമിനേഷന്‍ നേടിയപ്പോള്‍ സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, സവെയ്‌സ റൊനാന്‍ എന്നിവര്‍ മികച്ച നടിമാര്‍ക്കുളള നോമിനേഷനും നേടി. 2020 ഓസ്‌കാര്‍ സംബന്ധിച്ച അതിശയകരമായ വസ്തുതകള്‍ എന്തൊക്കെയാണെന്ന് അറിയാം. തുടര്‍ന്ന് വായിക്കൂ.

  ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സംഘടിപ്പിക്കാനായി 44 മില്യണ്‍ ഡോളറാണ് മുടക്കുന്നത്. മുന്‍വര്‍ഷങ്ങളിലേക്കാള്‍ കൂടിയ ബഡ്ജറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗവര്‍ണേഴ്സ് അവാര്‍ഡുകള്‍, ഗവര്‍ണേഴ്സ് ബോള്‍, ഭക്ഷണം എന്നിവയുള്‍പ്പെടെ ഒന്നിലധികം ഇവന്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് അവാര്‍ഡ് ഷോ.

  900മണിക്കൂറുകള്‍ കൊണ്ട് 18 പേര്‍ ചേര്‍ന്നാണ് ഓസ്‌കറിന്റെ റെഡ് കാര്‍പ്പറ്റ് ഒരുക്കിയിരിക്കുന്നത്. 24,700 ഡോളര്‍ മുടക്കിയാണ് റെഡ് കാര്‍പെറ്റ് വിരിച്ചത്. 50,000 ചതുരശ്രയടി പരവതാനിക്ക് യഥാര്‍ത്ഥത്തില്‍ അതിന്റേതായ സുരക്ഷാ വിശദാംശങ്ങളുണ്ട്, സുരക്ഷ ഒരുക്കുന്നതിനായി ബോഡിഗാര്‍ഡുകള്‍ അധികസമയത്തും ഇവിടെയുണ്ടാകും.

  ഒരു എ-ലിസ്റ്റ് നടിയുടെ വസ്ത്രത്തിന്റെ ആകെ ചെലവ് 10 മില്ല്യണ്‍ ഡോളറിന് അടുത്താണ്. ഹോളിവുഡ് സ്റ്റുഡിയോകളും നിര്‍മ്മാണ കമ്പനികളും ഓസ്‌കാര്‍ കാമ്പെയ്നുകള്‍ നടത്താനും വോട്ടര്‍മാരെ ലോബി ചെയ്യാനും ദശലക്ഷക്കണക്കിന് ഡോളറുകളാണ് ചെലവഴിക്കുന്നത്. ഓസ്‌കര്‍ ഓരോ വര്‍ഷവും ലോസ് ഏഞ്ചല്‍സിന് 130 മില്യണ്‍ ഡോളര്‍ സാമ്പത്തിക ഉത്തേജനം നല്‍കുന്നു.

  ഇത്തവണ വാനിറ്റി ഫെയര്‍ ഓസ്‌കര്‍ പാര്‍ട്ടിയുടെ ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം ഡോളറിലധികമാണ് വില വരിക. ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് പിക്ചര്‍, ബെസ്റ്റ് ഡയറക്ടര്‍ തുടങ്ങിയ വിഭാഗങ്ങളിലായി 11 നോമിനേഷനുകളാണ് ജോക്കറിന് ലഭിച്ചിരിക്കുന്നത്. മികച്ച സിനിമയ്ക്കുളള നോമിനേഷന്‍ ജോക്കറിനൊപ്പം ജോജോ റാബിറ്റ്, ദി ഐറിഷ് മെന്‍, പാരസൈറ്റ്, മാര്യേജ് സ്‌റ്റോറി, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ലിറ്റില്‍ വുമെണ്‍, ഫോര്‍ഡ് വി ഫെരാരി, 1917 തുടങ്ങിയ സിനിമകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

  മികച്ച ചിത്രത്തിന് 15 മില്യണ്‍ ഡോളര്‍ സമ്മാനതുകയാണ് ലഭിക്കുക. മികച്ച സിനിമയ്ക്കുളള നോമിനേഷനുകളില്‍ പാരസൈറ്റാണ് എറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം. എന്നാല്‍ റൊട്ടന്‍ ടോമാറ്റോസ് റേറ്റിങ്ങില്‍ മറ്റു ചിത്രങ്ങളേക്കാള്‍ മുന്നിലാണ് പാരസൈറ്റ്. ആദ്യമായാണ് ഒരു സൗത്ത് കൊറിയന്‍ ചിത്രം മികച്ച സിനിമയ്ക്കുളള ഓസ്‌കര്‍ നോമിനേഷനില്‍ ഉള്‍പ്പെടുന്നത്,

  മികച്ച ചിത്രത്തിനൊപ്പം ഫോറിന്‍ ലാംഗ്വേജ് ചിത്രത്തിനുളള നോമിനേഷനും പാരസൈറ്റിനുണ്ട്. ഹോളിവുഡില്‍ എറ്റവും കൂടുതല്‍ ആസ്തിയുളളള നടി സ്‌കാര്‍ലെറ്റ് ജോണ്‍സണും ഇത്തവണ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. 16 മില്യണ്‍ ഡോളറാണ് നടിയുടെ മൊത്തം ആസ്തി. നെറ്റ്ഫ്‌ളിക്‌സ് ചിത്രം മാര്യേജ് സ്‌റ്റോറിയിലൂടെ മികച്ച നടിക്കുളള നോമിനേഷനും ജോജോ റാബിറ്റിലൂടെ മികച്ച സഹനടിക്കുളള നോമിനേഷനും സ്‌കാര്‍ലെറ്റിന് ലഭിച്ചു.

  നോമിനേഷന്‍ ലഭിച്ചവര്‍ക്ക് നല്‍കുന്ന ഓസ്‌കര്‍ ഗുഡി ബാഗില്‍ ഇത്തവണ 1,48000 ഡോളര്‍ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഉണ്ടാവുക. നോമിനേഷന്‍ ലഭിച്ച സിനിമകളില്‍ എറ്റവും കൂടിയ സമയ ദൈര്‍ഘ്യമുളളത് ദ ഐറിഷ്‌മെനാണ്. മൂന്നര മണിക്കൂറാണ് സിനിമയുടെ മൊത്തം സമയദൈര്‍ഘ്യം. 225 രാജ്യങ്ങളില്‍ ഇത്തവണ ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് ലൈവായി സംപ്രേക്ഷണം ചെയ്യും. ചടങ്ങിനിടെ 30 സെക്കന്‍ഡ് പരസ്യം കാണിക്കുന്നതിന് 2.6 മില്യണാണ് കമ്പനികളില്‍ നിന്ന് ഈടാക്കുന്നത്.

  മാര്‍ട്ടിന്‍ സ്‌കോര്‍സീസ് എന്ന സംവിധായകന് ഇത്തവണ ഒമ്പതാമത്തെ ഓസ്‌കര്‍ നോമിനേഷനാണ് ലഭിച്ചിരിക്കുന്നത്. ദ ഐറിഷ്മാന്റെ സംവിധാനത്തിനാണ് അദ്ദേഹത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. സ്റ്റാര്‍ വാര്‍സ് സീരിസിലൂടെ ശ്രദ്ധേയനായ ജോണ്‍ വില്യംസിന് ഇത്തവണ 52ാമത്തെ നോമിനേഷനാണ് ലഭിച്ചിരിക്കുന്നത്. ഓസ്‌കര്‍ ചടങ്ങിന് ഇത്തവണയും അവതാരകന്‍ ഉണ്ടാവില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.

  Read more about: oscar
  English summary
  Oscars 2020: Interesting and Quirky facts Of 92nd Academy Awards
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X