twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കാര്‍ 2022; മികച്ച നടൻ വിൽ സ്മിത്ത്, മികച്ച നടി ജെസിക്ക ചാസ്റ്റെയ്ന്‍ പുരസ്‌കാരം നേടിയ താരങ്ങൾ ഇവരാണ്

    |

    ലോക സിനിമാപ്രേമികൾ കാത്തിരുന്ന ഓസ്കാർ പുരസ്കാര വിതരണം ആരംഭിച്ചു. കൊവിഡ് പ്രതിസന്ധികളിൽ നിന്നുള്ള തിരിച്ച് വരവിന് ശേഷം ആഘോഷമായി നടത്തുന്ന പുരസ്കാരമാണ് ഇത്തവണ. ലോസ് ഏഞ്ചല്‍സിലെ ഡോല്‍ബി തിയറ്ററിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണം നടക്കുകന്നത്. റെജീന ഹാള്‍, ആമി ഷുമര്‍, വാന്‍ഡ സൈക്‌സ്, എന്നിവര്‍ ചേര്‍ന്നാണ് ആതിഥേയത്വം വഹിക്കുന്നത്.

    ഈ വര്‍ഷം ജെയിന്‍ കാംപിയോണിന്റെ ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ വന്നിരുന്നു. ഇത്രയധികം വിഭാഗങ്ങളില്‍ നോമിനേറ്റ് ചെയ്യുപ്പെടുന്ന ഒരു വനിത സംവിധായികയുടെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    will-smith-jessica-xhastain

    ഓസ്കാർ പുരസ്കാരത്തിൽ മികച്ച നടനുള്ള അംഗീകാരം നടൻ വിൽ സ്മിത്തിന്. കിംഗ് റിച്ചാർഡ് എന്ന സിനിമയിലെ പ്രകടനമാണ് താരത്തിന് പുരസ്കാരം നേടി കൊടുത്തത്.

    മികച്ച നടിയായി ജെസീക്ക ചാസ്റ്റെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു. 'ദ ഐസ് ഓഫ് ടാമ്മി ഫേയി' എന്ന സിനിമയിലെ പ്രകടനമാണ് ജെസീക്കയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

    ഈ വര്‍ഷത്തെ മികച്ച ചിത്രമായി കോഡ തിരഞ്ഞെടുക്കപ്പെട്ടു. സിയന്‍ ഹെഡര്‍ ആണ് കോഡയുടെ സംവിധായകന്‍.

    ജെയിന്‍ കാംപ്യന്‍ മികച്ച സംവിധായകനായി. 'ദി പവര്‍ ഓഫ് ദി ഡോഗ്' എന്ന സിനിമയിലൂടെയാണ് സംവിധായകനെ തേടി അംഗീകാരമെത്തിയത്.

    ariana-debose-

    സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ 'വെസ്റ്റ് സൈഡ് സ്റ്റോറി'ലെ അനിറ്റ എന്ന കഥാപാത്രത്തിന് അരിയാന ഡിബോസിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചു.

    ജാപ്പനീസ് സംവിധായകന്‍ റൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത 'ഡ്രൈവ് മൈ കാര്‍' മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി.

    ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ 'ദി ലോങ്ങ് ഗുഡ്‌ബൈ' പുരസ്‌കാരം കരസ്ഥമാക്കി.

    മികച്ച സപ്പോര്‍ട്ടിങ് നടനുള്ള പുരസ്‌കാരം 'കോടയിലെ' പ്രകടനത്തിന് ട്രോയ് കോട്‌സൂര്‍ സ്വന്തമാക്കി. ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവാണ് ഇദ്ദേഹമെന്ന പ്രത്യേകത കൂടിയുണ്ട്.

    മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് ഡിസ്‌നി ചിത്രം 'എന്‍കാന്റോ' അര്‍ഹമായി.

    മികച്ച അനിമേഷന്‍ ഷോര്‍ട് ഫിലിം ആയി ആല്‍ബര്‍ട്ടോ മിയേല്‍ഗോ, ലിയോ സാന്‍ഷെ എന്നിവരുടെ 'ദി വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍' തിരഞ്ഞെടുക്കപ്പെട്ടു.

    ഡോക്യുമെന്ററി ഷോര്‍ട്ടിനുള്ള ഓസ്‌കര്‍ ബെന്‍ പ്രൗഡ്ഫൂട്ടിന്റെ 'ദി ക്വീന്‍ ഓഫ് ബാസ്‌കറ്റ്‌ബോളിന്' ലഭിച്ചു.

    മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരവും ചേര്‍ത്ത് 'ഡ്യൂണ്‍' ഓസ്‌കര്‍ പുരസ്‌കാര പട്ടികയില്‍ മുന്നിലാണ്.

    സംവിധായകന്‍ ഡെനിസ് വില്ലെന്യൂവിന്റെ 'ഡ്യൂണ്‍' മികച്ച ഫിലിം എഡിറ്റിംഗ്, മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ശബ്ദം എന്നിവയ്ക്ക് നാല് ഓസ്‌കാറുകള്‍ നേടി.

    'ഡ്യൂണ്‍' ഗ്രെഗ് ഫ്രേസര്‍ മികച്ച ഛായാഗ്രാഹകനുള്ള ഓസ്‌കാര്‍ നേടി.

    മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ഓസ്‌കാര്‍ ഡ്യൂണിന് ലഭിച്ചു. പ്രൊഡക്ഷന്‍ ഡിസൈന്‍: പാട്രിസ് വെര്‍മെറ്റ്; സെറ്റ് അലങ്കാരം: സുസ്സന്ന സിപോസ്

    മികച്ച എഡിറ്റിംഗായി ഡ്യൂണിന്റെ ജോ വാക്കര്‍ അര്‍ഹനായി.

    Recommended Video

    Gayathri Suresh about Vinayakan's statement | FilmiBeat Malayalam

    മികച്ച മേക്കപ്പും ഹെയര്‍സ്‌റ്റൈലിംഗും ആയി 'ദ ഐസ് ഓഫ് ടാമി ഫേ'യുടെ ലിന്‍ഡ ഡൗഡ്സ്, സ്റ്റെഫാനി ഇന്‍ഗ്രാം, ജസ്റ്റിന്‍ റാലി എന്നിവര്‍ അര്‍ഹരായി.

    Read more about: oscar award
    English summary
    Oscars 2022: Coda Wins Best Movie, Will Smith Wins Best Actor, Jessica Chastain gets the Oscar for Best Actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X