കഴുത്തിന് പിന്നില്‍ പുതിയ ടാറ്റു! ഓസ്‌കാര്‍ വേദിയില്‍ കറുപ്പില്‍ തിളങ്ങി ദീപിക പദുക്കോണ്‍, ചിത്രങ്ങള്‍ വൈറല്‍
ലോകസിനിമ കാത്തിരുന്ന ഓസ്‌കാര്‍ പ്രഖ്യാപനമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ നടന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് ഏവരും. അതേ സമയം നടി ദീപിക പദുക്കോണ്‍ അവതാരകയുടെ വേഷത്തില്‍ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങിയതും മറ്റൊരു അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.
അടുത്തിടെ ലോകകപ്പ് ഫുട്‌ബോള്‍ വേദിയിലാണ് ദീപിക പദുക്കോണ്‍ ആരാധകരെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഓസ്‌കാര്‍ വേദിയിലേക്ക് വന്ന നടിയുടെ വീഡിയോസും ഫോട്ടോസുമൊക്കെ വൈറലാവുകയാണ്. ഒപ്പം നടിയെ ചുറ്റിപ്പറ്റിയുള്ള ചില രസകരമായ കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്.

ഓസ്‌കാറിലെ അവതാരകമാരില്‍ പതിനാറ് പേരുടെ കൂട്ടത്തിലാണ് ദീപികയും ഇടംപിടിച്ചത്. മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ നിന്നും ആദ്യമായി അവാര്‍ഡ് നേടിയ ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു എന്ന പാട്ടിനെ പരിചയപ്പെടുത്തിയതും നടിയാണ്. വളരെ മനോഹരമായ അവതരണം കൊണ്ട് ദീപിക സദസ്സിന്റെ മുഴുവന്‍ കൈയ്യടിയും നേടി.
ഒരു ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ്‍ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ഓസ്‌കാര്‍ റെഡ് കാര്‍പെറ്റിലൂടെ ദീപിക നടന്നത്. കാര്‍ട്ടിയര്‍ നെക്പീസ് മാത്രം കഴുത്തില്‍ അണിഞ്ഞ് വളരെ സിംപിള്‍ ലുക്കാണ് നടി സ്വീകരിച്ചത്. ഈ ചിത്രങ്ങളെല്ലാം നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേ സമയം ആരാധകര്‍ ശ്രദ്ധിച്ചതില്‍ പ്രധാനപ്പെട്ടത് നടിയുടെ കഴുത്തിന് പിന്നില്‍ കണ്ട ടാറ്റുവാണ്. 82°E എന്നാണ് ചെവിയുടെ പിന്നിലായി കഴുത്തില്‍ നടി ടാറ്റു പതിപ്പിച്ചിരിക്കുന്നത്. ഇതേ പേരിലുള്ള ദീപികയുടെ ബ്യൂട്ടി ബ്രാന്‍ഡിനോടുള്ള ഇഷ്ടം കൊണ്ടാണ് നടി ടാറ്റു ചെയ്തിരിക്കുന്നതെന്നാണ് വിവരം.

ഓസ്‌കാര്‍ വേദിയിലേക്ക് എത്തിയ ദീപികയുടെ എല്ലാ കാര്യങ്ങളും അതുപോലെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ടാറ്റുവിനെ പറ്റിയും കഥകള്‍ വന്നത്. എന്തായാലും ഒരു രാജകുമാരിയെ പോലെ ലോകം മുഴുവന്‍ നിറഞ്ഞ് നില്‍ക്കാന്‍ നടിയ്ക്ക് സാധിച്ചുവെന്നാണ് ആരാധകരും പറയുന്നത്. വേദിയില്‍ നിന്നും നടി സംസാരിച്ച രീതിയും അവതരണത്തിലെ മികവുമൊക്കെ വലിയ പ്രശംസകളാണ് നേടി കൊടുത്തിരിക്കുന്നത്.
ഇതാദ്യമായിട്ടല്ല ദീപിക ഓസ്‌കാര്‍ വേദിയില്‍ എത്തുന്നതെങ്കിലും ഇത്തവണ ഇന്ത്യയ്ക്ക് പുരസ്‌കാരങ്ങള്‍ കൂടി ലഭിച്ചതിനാല്‍ സന്തോഷം ഇരട്ടിയായിരിക്കുകയാണ്. മാത്രമല്ല നടിയുടെ ചില മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മറ്റും ചര്‍ച്ചയാവുകയും ചെയ്യുന്നുണ്ട്.
ശാരീരികവും മാനസികവുമായ ക്ഷേമത്തിന് വേണ്ടി സംസാരിക്കുകയും സ്വയം പരിചരിക്കുകയും മറ്റുള്ളവരെ ബോധവത്കരിക്കുകയും ചെയ്യുന്ന ദീപിക ഇതിന്റെ ഭാഗമായിട്ടാണ് സ്വന്തമായൊരു ബ്രാന്‍ഡ് തന്നെ തുടങ്ങുന്നത്. അഭിതോവില്‍ നിന്നും പല മേഖലകളിലേക്കും ചുവടുറപ്പിച്ച ദീപിക മറ്റുള്ളവരുടെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്.


Click it and Unblock the Notifications











