കത്തോലിക്ക വിശ്വാസത്തിൽ വളർന്നയാൾ; വെജിറ്റേറിയൻ; മർഫി ഭാര്യയെക്കുറിച്ച് സംസാരിക്കാത്തതിന് കാരണം

96ാമത് ഓസ്കാർ പുരസ്കാര വേദിയിൽ നിറഞ്ഞ കൈയടികളോടെ കിലിയൻ മർഫി പുരസ്കാരം നേടിയ കാഴ്ച ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ മനസിൽ നിറഞ്ഞ് നിൽക്കുകയാണ്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപൻഹൈമറിൽ അവിസ്മരണീയ പ്രകടനം കാള്ച വെച്ച മർഫി ഓസ്കാർ പുരസ്കാരം നേടുമെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. കരിയറിൽ ഒട്ടനവധി മികച്ച സിനിമകളിൽ അഭിനയിച്ച കിലിയൻ മർഫിക്ക് അവസാനം അർഹിച്ച പുരസ്കാരം ലഭിച്ചെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

കരിയറിലെ ഖ്യാതികൾക്കപ്പുറം കിലിയൻ മർഫിയെക്കുറിച്ച് വ്യക്തിപരമായി അറിയാവുന്നവർ കുറവാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കാൻ ഈ 47 കാരൻ തയ്യാറാവാറില്ല. ഐറിഷുകാരനാണ് കിലിയൻ മുർഫി. ബാല്യകാല സഖി യുവനെ ​ഗിന്നെസിനായാണ് നടൻ വിവാഹം ചെയ്തത്. വിഷ്വൽ ആർട്ടിസ്റ്റാണ് ഇവർ. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്.

Cillian Murphy

ഭാര്യയെക്കുറിച്ച് പൊതുവിടങ്ങളിൽ സംസാരിക്കാത്തിനെക്കുറിച്ച് മുമ്പൊരിക്കൽ കിലിയൻ മർഫി വിശദീകരിച്ചിട്ടുണ്ട്. ഭാര്യ തന്നെക്കുറിച്ച് എവിടെയും സംസാരിക്കാറില്ല. താനും അവളെക്കുറിച്ച് സംസാരിക്കാറില്ലെന്നും കിലിയൻ മർഫി ചൂണ്ടിക്കാട്ടി. ഇരുവരും ഒരുമിച്ച് ഒരു പ്രൊജക്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്, ഈ കൊളാബറേഷൻ തന്നെ ധാരാളമാണെന്നാണ് കിലിയൻ മർഫി നൽകിയ മറുപടി.

തികഞ്ഞ കത്തോലിക്കാ വിശ്വാസ അന്തരീക്ഷത്തിൽ വളർന്നയാളാണ് കിലിയൻ മർഫി. ദൈവ വിശ്വാസത്തെ തള്ളിക്കളയാതിരുന്ന കിലിയൻ മർഫി പിന്നീട് എത്തീസ്റ്റ് ആയി മാറി. 2007 ൽ പുറത്തിറങ്ങിയ സൺ ഷൈൻ എന്ന ചിത്രത്തിൽ ഭൗതികശാസ്ത്രഞ്ജനായി ഇദ്ദേഹം അഭിനയിച്ചു. ഈ കഥാപാത്രത്തിന് വേണ്ടിയുള്ള റിസേർച്ചുകൾക്കിടെ ഇ​ദ്ദേഹം താൻ എത്തീസ്റ്റ് ആണെന്ന് മനസിലാക്കി. അതേസമയം കത്തോലിക്കാ വിശ്വാസം തന്റെ ധാർമിക മൂല്യങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് 2019 ൽ ഇദ്ദേഹം പറയുകയുണ്ടായി.

Cillian Murphy

പതിനഞ്ച് വർഷത്തോളമായി വെജിറ്റേറിയനാണ് കിലിയൻ മർഫി. പശുക്കളിൽ നിന്ന് വരുന്ന ഒരു അസുഖം ഭയന്നാണ് താൻ മാംസാഹാരം ഉപേക്ഷിച്ചതെന്ന് ഒരിക്കൽ മർഫി തുറന്ന് പറയുകയുണ്ടായി. മാസാഹാരം കഴിക്കുന്നതിനെ ധാർമികപരമായി ഇദ്ദേഹം എതിർക്കുന്നില്ല. മറിച്ച് തെറ്റായ അ​ഗ്രികൾച്ചർ ബിസിനസുകളെ നടൻ തള്ളിക്കളയുകയും ചെയ്യുന്നു.

പീക്കി ബ്ലെെൻഡേർസ് എന്ന സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടേണ്ടി വന്നപ്പോൾ മാംസാഹാരം കഴിക്കാൻ മർഫി തയ്യാറായി. ഇതിന് ശേഷം വീണ്ടും വെജിറ്റേറിയനാവുകയും ചെയ്തു. ഹോളിവുഡിലെ താരപകിട്ടുകളോടൊന്നും പൊതുവെ മർഫിക്ക് താൽപര്യം ഇല്ല. ഹോളിവുഡ് ടാബ്ലോയ്ഡുകളെ ആകർഷിക്കുന്ന വിവാദങ്ങളിലോ ​ഗോസിപ്പുകളിലോ അകപ്പെടാതിരിക്കാൻ മർഫി ശ്രദ്ധിക്കാറുണ്ട്.

ഓസ്കാറിന് പുറമെ ഗോൾഡൻ ​ഗ്ലോബ് ഉൾ‌പ്പെടെയുള്ള പുരസ്കാരങ്ങൾ കിലിയൻ മർഫിക്ക് കരിയറിൽ ലഭിച്ചിട്ടുണ്ട്. ​കരിയറിൽ മർഫിയുടെ ശ്രദ്ധേയ സിനിമകളിൽ പലതും സംവിധാനം ചെയ്തത് ക്രിസ്റ്റഫർ നോളനാണ്. ഓപൻഹൈമറിന് പുറമെ ഇൻസെപ്ഷ്ൻ. ബാറ്റ്മാൻ ബി​ഗിൻസ്, ഡൻകിർക് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

More from Filmibeat

Read more about: oscar award
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X