മികച്ച നടൻ കിലിയൻ മർഫി; മികച്ച നടി എമ്മ സ്റ്റോൺ; ഓസ്കാറിൽ തിളങ്ങി നോളന്റെ ഓപൻഹൈമർ
96ാമത് ഓസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി ഓപൻഹൈമർ.ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപൻഹൈമർ. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സംവി സഹ നടൻ, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, ഒറിജിനൽ സ്കോർ എന്നീ പുരസ്കാരങ്ങൾ ഓപൻഹൈമറിന് ലഭിച്ചു. ഓപൻഹൈമറിൽ പ്രധാന വേഷം ചെയ്ത കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം ഏറ്റ് വാങ്ങി. സംവിധായകൻ ക്രിസ്റ്റഫർ നോളനും നിറഞ്ഞ കൈയടികളോടെ പുരസ്കാരം ലഭിച്ചു. റോബേർട്ട് ഡൗണി ജൂനിയറും ഹർഷാവരങ്ങളോടെ മികച്ച സഹനടനുള്ള പുരസ്കാരം ഏറ്റു വാങ്ങി.
മികച്ച നടിയായി എമ്മ സ്റ്റോൺ പുരസ്കാരം നേടി. പുവർ തിങ്ക്സ് എന്ന സിനിമയാണ് പുരസ്കാരത്തിനർഹയാക്കിയത്. മികച്ച സഹനടിക്കുള്ള പുരസ്കാരം നടി ഡാവിൻ ജോ റാൻഡോൾഫിന് ലഭിച്ചു. 'ഹോൾഡോവർസ്' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമായി 'വാർ ഈസ് ഓവർ' തെരഞ്ഞെടുക്കപ്പെട്ടു. ' ദ ബോയ് ആന്റ് ഹെറോൺ' ആണ് മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം 'അമേരിക്കൻ ഫിക്ഷന്' ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കോസ്റ്റ്യൂം ഡിസൈൻ, മികച്ച ഹെയർ ആന്റ് മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ 'പുവർ തിങ്ക്സ്' എന്ന ചിത്രത്തിനാണ്.

മികച്ച വിദേശ ചിത്രം യുകെയിൽ നിന്നുള്ള 'ദ സോൺ ഓഫ് ഇന്ററസ്റ്റ്', മികച്ച ലൈവ് ആക്ഷൻ ഷോർട്ട്- 'ദ വണ്ടർ സ്റ്റോറി ഓഫ് ഹെന്റി ഷുഗർ'. മികച്ച ഒറിജിനൽ തിരക്കഥ 'അനാട്ടമി ഓഫ് എ ഫാൾ' ആണ്. മികച്ച ഇന്റർനാഷണൽ ഫീച്ചറിനുള്ള പുരസ്കാരം 'ദ സോൺ ഓഫ് ഇന്ററസ്റ്റ്' നേടി. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ പുരസ്കാര പ്രഖ്യാപനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. നാലാം തവണയാണ് ഇദ്ദേഹം ഓസ്കാർ പുരസ്കാര ദാന ചടങ്ങിന് അവതാരകനായെത്തുന്നത്.

ഓസ്കാർ പുരസ്കാരങ്ങൾക്ക് പുറമെ ഇതിനകം ഏഴ് ബാഫ്റ്റ് പുരസ്കാരങ്ങളും അഞ്ച് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ഓപ്പൻഹൈമർ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 'ടു കിൽ എ ടൈഗർ' മികച്ച ഡോക്യുമെന്ററി ഫീച്ചറിനായി മത്സരിച്ചു. എന്നാൽ '20 ഡേയ്സ് ഇൻ മരിയോപോൾ' എന്ന ഡോക്യുമെന്ററിക്കാണ് പുരസ്കാരം ലഭിച്ചത്.


Click it and Unblock the Notifications











