എടുത്ത് പൊക്കുന്ന ആളുടെ ഭാരം; ഓസ്കാർ പുരസ്കാരം ലഭിക്കാൻ കടക്കേണ്ട‌ കടമ്പകൾ ഇതൊക്കെ

96ാ മത് ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിനായി ഉറ്റ് നോക്കുകയാണ് ലോക സിനിമാ പ്രേമികൾ. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ താരങ്ങളെല്ലാം ഒത്ത് ചേർന്നു. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4.30 ന് പുരസ്കാര പ്രഖ്യാപനം നടക്കും. ജിമ്മി കിമ്മൽ തന്നെയാണ് ഇത്തവണത്തെയും അവതാരകൻ. ഹോളിവുഡിനെ സംബന്ധിച്ച് പോയ വർഷം സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തിയത് മികച്ച ഒരുപിടി സിനിമകളാണ്.

വലിയ തോതിൽ ചർച്ചയായ, ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിച്ച ഒപ്പൻഹെെമർ, ബാർബി എന്നീ സിനിമകൾ നോമിനേഷനിലുണ്ട്. 13 നോമിനേഷനമുകളുമായി ഒപ്പൻഹൈമറാണ് മുൻപന്തിയിൽ. പുവർ തിങ്ക്സ്, കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ എന്നീ സിനിമകളാണ് യഥാക്രമം തൊട്ട് പിന്നിലുള്ളത്. എട്ട് നോമിനേഷനുകളാണ് ബാർക്കുള്ളത്.

Oscars 2024

ജനപ്രീതി കൊണ്ടോ കലാമൂല്യം കൊണ്ടോ മാത്രം ഓസ്കാർ പുരസ്കാരം ഒരു സിനിമയ്ക്ക് ലഭിക്കില്ല. ഇതിന് ചില മാനദണ്ഡങ്ങളുണ്ട്. ബേസ് ലൈൻ എലിജിബിലിറ്റിയാണ് ഇതിലൊന്ന്. സിനിമയുടെ സാങ്കേതികപരമായ മാനദണ്ഡങ്ങളാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. ഓസ്കാറിന് പരി​ഗണിക്കുന്ന സിനിമയ്ക്ക് 40 മിനുട്ട് ദൈർഘ്യം ഉണ്ടായിരിക്കണം. തിയറ്ററിൽ റിലീസ് ചെയ്തിരിക്കണം. മാത്രവുമല്ല യുഎസിൽ പ്രദർശിപ്പിക്കാനാവശ്യമായ ചില ​ഗുണനിലവാര മാനദണ്ഡങ്ങളും പരി​ഗണിക്കും.

ഡെവേഴ്സിറ്റി, എക്വിറ്റി, ഇൻക്ലൂഷൻ എന്നീ മൂന്ന് മാനദണ്ഡങ്ങളും ഒരു സിനിമയുടെ കാര്യത്തിൽ ഓസ്കാർ കമ്മിറ്റി പരി​ഗണിക്കും. അടുത്ത കാലത്താണ് ഈ മാനദണ്ഡങ്ങൾ കൂടി ഉൾപ്പെ‌ടുത്തിയത്. സ്ക്രീനിലെ റെപ്രസന്റേഷൻ, ക്രിയേറ്റീവ് ലീഡർഷിപ്പ്, ഇൻഡസ്ട്രി ആക്സസ്, ഓഡിയൻസ് ഡവലപ്മെന്റ് എന്നീ നാല് ഘടകങ്ങളിൽ രണ്ട് എണ്ണമെങ്കിലും മികച്ച സിനിമയ്ക്ക് വേണം.

Oscars 2024

ആരാണ് ഓസ്കാർ നോമിനികൾക്ക് വോട്ട് ചെയ്യുന്നതെന്നും പ്രസക്തമാണ്. ഓസ്കാർ അക്കാദമി അം​ഗങ്ങളിലെ മുഴുവൻ അം​ഗങ്ങളും വോട്ട് ചെയ്യും. സിനിമയിലെ വിവിധ മേഖലകളിലുള്ളവരുടെ 17 ബ്രാഞ്ചാണ് അക്കാദമിയിലുള്ളത്. ഇവർക്കെല്ലാം വോട്ട് ചെയ്യാം. അതേസമയം 24 ഓസ്കാർ കാറ്റ​ഗറികളിൽ അതത് ഫീൽഡിലുള്ള അക്കാദമി അം​ഗങ്ങളാണ് വോട്ട് ചെയ്യുക. അതായത് അഭിനേതാക്കൾ നോമിനേറ്റ് ചെയ്യപ്പെട്ട അഭിനേതാക്കൾക്ക് വോട്ട് ചെയ്യും.

എഡിറ്റർമാർ എഡിറ്റർമാർക്കും. അതേസമയം മികച്ച സിനിമയ്ക്കുള്ള നോമിനേഷനിൽ മുഴുവൻ അക്കാദമി അം​ഗങ്ങളും വോട്ട് ചെയ്യും. വോട്ടുകളുടെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കും. നോമിനേറ്റ് ചെയ്ത സിനിമകൾക്കൊന്നും 50 ശതമാനത്തിന് മുകളിൽ വോട്ട് ലഭിച്ചില്ലെങ്കിൽ കുറഞ്ഞ വോട്ട് ലഭിച്ച സിനിമ ഒഴിവാക്കും. ഈ സിനിമയ്ക്ക് വോട്ട് ചെയ്തവർ ബാക്കിയുള്ള സിനിമകൾക്ക് വോട്ട് ചെയ്യണം.

ഒരു സിനിമയ്ക്ക് 50 ശതമാനത്തിന് മുകളിൽ വോട്ട് ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരും. ഓസ്കാർ ട്രോഫിയ്ക്കും ചില പ്രത്യേകതകളുണ്ട്. ടെലിവിഷനിൽ കാണുന്നത് പോലെ അത്ര ചെറുതല്ല ഓസ്കാർ. ഒരു നവജാത ശിശുവിന്റെ ഭാരം ഇതിനുണ്ട്. 1.1 കിലോ ആണ് ഓസ്കാർ ശിൽപ്പത്തിന്റെ ഭാരം. 33 സെന്റിമീറ്റർ നീളവുമുണ്ട്.

More from Filmibeat

Read more about: oscar award
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X