»   » പെസിഫിക് 2 2018 ഫെബ്രുവരിയില്‍, ആകാംക്ഷയോടെ ഹോളിവുഡ് കാത്തിരിക്കുന്നു

പെസിഫിക് 2 2018 ഫെബ്രുവരിയില്‍, ആകാംക്ഷയോടെ ഹോളിവുഡ് കാത്തിരിക്കുന്നു

By: Nimisha
Subscribe to Filmibeat Malayalam

2013 ല്‍ സൂപ്പര്‍ ഹിറ്റായ ഹോളിവുഡ് ചിത്രം പെസിഫികിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ട് ജോണ്‍ ബോയേഗ. രണ്ടാം ഭാഗത്തിന് പെസിഫിക് റിം മാല്‍സ്‌ട്രോം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്ഷന്‍ ഫാന്റസി ഡ്രാമ ചിത്രം തന്നെയാണ് രണ്ടാം ഭാഗത്തിലും ഒരുക്കുന്നത്. റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ വാര്‍ത്തയായതാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പുറത്തായത്.

24 കാരനായ ജോണ്‍ ബയോഗ് ചിത്രത്തിന്റെ വിശദമായ സ്‌ക്രിപ്റ്റും ഫോട്ടോയും ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇത് ഒട്ടേറെ ആരോപണങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.

pacific2

എന്നാലിപ്പോള്‍ സംവിധായകന്‍ തന്നെ അക്കാര്യം വിശദീകരിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് അറിയിക്കാനായാണ് ഫോട്ടോയും കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്. പൂര്‍ണ്ണമായ സ്‌ക്രിപ്റ്റ് എവിടെയും നല്‍കിയിട്ടില്ല.

സ്റ്റീവന്‍ എസ് ഡേനൈറ്റാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ബൊയേഗ പറഞ്ഞു. ജിംങ് ടിയാന്‍, സ്‌കോട്ട് ഈസ്റ്റ്‌വുഡ്, കാലി സ്പാനി എന്നിവരാണ് അഭിനേതാക്കള്‍. ആദ്യ ദിവസത്തെ ഷൂട്ടിങ്ങിനെക്കുറിച്ച് സാഹസികതയുടെ തുടക്കം എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട് സംവിധായകന്‍. 2018 ഫെബ്രുവരി 23 ന് ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ പറയുന്നു.

English summary
Actor John Boyega reveals the official title of the much-anticipated sequel to 2013 hit, Pacific Rim.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam