പമ്മി വിവാദനായകനെ കെട്ടി!
ഒടുവില്‍ പമേല ആന്റേഴ്സണ്‍ വിവാഹിതയായി. ഒണ്‍ നൈറ്റ് ഇന്‍ പാരിസ് എന്ന കുപ്രസിദ്ധമായ പാരിസ് ഹില്‍ട്ടണ്‍ സെക്സ് ടേപ്പില്‍ നിശാസുന്ദരിയോടൊപ്പം കിടക്ക പങ്കിട്ട റിക്ക് സോളമനാണ് പമേലയുടെ നവവരന്‍.
പതിനഞ്ചു വര്‍ഷം നീണ്ട സൗഹൃദമാണ് ഒടുവില്‍ ഇരുവരുടെയും വിവാഹത്തില്‍ കലാശിച്ചത്. .ലാസ് വേഗാസിലെ മിറാഷ് ഹോട്ടിലില്‍ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇവര്‍ വിവാഹിതരായത്.
പമേലയുടെ മൂന്നാമത്തെ വിവാഹമാണിത്. ഗായകന്‍ കിഡ് റോക്കായിരുന്നു പമേലയുടെ ആദ്യ ഭര്‍ത്താവ്. അതിനു ശേഷം അവര്‍ ഡ്രമ്മര്‍ ടോമി ലീയെ വിവാഹം കഴിച്ചു. പമേലയുടെ ലൈംഗിക താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ടോമി ലീയ്ക്ക് കഴിയുന്നില്ലെന്ന് അടുത്തിടെ റിക്ക് സോളമന്‍ വിമര്‍ശിച്ചിരുന്നു.
ഹോളിവുഡ് നടി ഷിനോയ് ഡോഹര്‍ട്ടിയില്‍ നിന്നും വിവാഹമോചനം നേടിയാണ് റിക്ക് സോളമന്‍ പമേലയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. പാരിസ് ഹില്‍ട്ടണുമൊത്തുളള വേഴ്ചയുടെ സെക്സ് ടേപ്പ് പുറത്തു വന്നതിനെ തുടര്‍ന്നാണ് ഡോഹര്‍ട്ടിയും സോളമനും തമ്മിലുളള ബന്ധം ഉലഞ്ഞത്.
പമേലയുടെ ഈ വിവാഹബന്ധം എത്രകാലം നീണ്ടു നില്‍ക്കുമെന്നാണ് ഹോളിവുഡ് ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications