സാല്‍മണുമൊത്ത് സന്തുഷ്ടയാണെന്ന് പമേല
റിക് സാല്‍മണെ വിവാഹം ചെയ്‌തതോടെ തന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിഞ്ഞുവെന്നാണ് ഹോളിവുഡ് താരം പമേല ആന്റേഴ്‌സണ്‍ പറയുന്നത്.
ലാസ് വേഗാസില്‍ ഒക്ടോബര്‍ 6നായിരുന്നു സാല്‍മണുമൊത്തുള്ള പമേലയുടെ വിവാഹം. വിവാഹത്തോടെ എന്തെന്നില്ലാത്ത പുതിയൊരു സമാധാനവും ശാന്തിയും പാമിയുടെ ജീവിതത്തില്‍ കടന്നുവന്നിട്ടുണ്ടത്രേ.
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഞാനിപ്പോള്‍ സംതൃപ്‌തയാണ്. ജീവിതത്തിലെ ഏറ്റവും നല്ല കാലമാണ് ഞാനിപ്പോള്‍ അനുഭവിയ്‌ക്കുന്നത്- പുതിയ ജീവിതത്തെക്കുറിച്ച് പാമി വാചാലായാകുന്നു.
ഭര്‍ത്താവിനെ പ്രശംസിയ്‌ക്കുന്നതിനൊപ്പം പുതിയ ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയാണെന്ന് ചില് മാധ്യമങ്ങള്‍ പടച്ചിവിട്ട വാര്‍ത്ത പച്ചക്കള്ളമാണെന്നും പമേല സ്വന്തം വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പാരിസ് ഹില്‍ട്ടന്റെ കാമുകനെന്ന നിലയിലാണ് പോക്കര്‍ പ്ലയറായ സാല്‍മണ്‍ പ്രശസ്‌തനായത്. എന്നാലിപ്പോല്‍ ഹോളിവുഡിലെ എക്കാലത്തെയും ഹോട്ട് താരത്തിന്റെ ഭര്‍ത്താവെന്ന നിലയ്‌ക്കാണ് സാല്‍മണ്‍ പ്രശസ്‌തിനേടുന്നത്.


Click it and Unblock the Notifications