twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കറില്‍ ചരിത്രം കുറിച്ച് പാരസൈറ്റ്! മികച്ച ചിത്രമടക്കം നാല് പുരസ്‌കാരങ്ങളുമായി കൊറിയന്‍ ചിത്രം

    By Midhun Raj
    |

    92ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പട്ട് കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രമടക്കം നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സംവിധാനത്തിനും വിദേശ ഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കുമുളള പുരസ്‌കാരങ്ങളും പാരസൈറ്റ് നേടി. ഓസ്‌കറില്‍ ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടുന്നത്‌ ആദ്യമായാണ്.

    parasite

    ഫോട്ടോ കടപ്പാട്: ഓസ്‌കര്‍ ഒഫീഷ്യല്‍ സൈറ്റ്‌

    പാരസൈറ്റിലൂടെ മികച്ച സംവിധായകനുളള പുരസ്‌കാരം ബോങ് ജൂന്‍ ഹുവിനാണ് ലഭിച്ചത്. ഹാന്‍ ജിന്‍ വണും സംവിധായകനും ചേര്‍ന്നാണ് പാരസൈറ്റിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കൂടുംബങ്ങളിലൂടെ വര്‍ഗവിവേചനത്തിന്റെയും സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയം പറയുന്ന സിനിമയാണ് പാരസൈറ്റ്. 2019ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് നേരത്തെ കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുളള പാം ഡി ഓര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

    parasite

    മെമ്മറീസ് ഓഫ് മര്‍ഡര്‍, മദര്‍, സ്‌നോപിയേഴ്‌സര്‍ എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയാണ് ബോങ് ജൂണ്‍ ഹോ. ദക്ഷിണ കൊറിയന്‍ നഗരങ്ങളിലെ അധികാര വര്‍ഗ വ്യവസ്ഥിതിയുടെ പല തട്ടിലുളള മനുഷ്യരുടെ ജീവിതത്തിലൂടെയും, അവരുടെ പരസ്പര സമ്പര്‍ക്കത്തിലൂടെയും, ഉപജീവനത്തിനും നിലനില്‍പ്പിനുമായുളള പടവെട്ടലിലൂടെയും ഈ ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ചിത്രം കൂടിയാണ് പാരസൈറ്റ്.

    ഓസ്‌കര്‍ 2020: മികച്ച നടന്‍ വാക്കിന്‍ ഫീനിക്‌സ്! നടി റെനി സെല്‍വഗര്‍! സഹനടന്‍ ബ്രാഡ്പിറ്റ്!ഓസ്‌കര്‍ 2020: മികച്ച നടന്‍ വാക്കിന്‍ ഫീനിക്‌സ്! നടി റെനി സെല്‍വഗര്‍! സഹനടന്‍ ബ്രാഡ്പിറ്റ്!

    Read more about: oscar
    English summary
    parasite won four awards in oscar 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X