നാണിക്കുന്ന കാമുകനെ പാരിസിന് വേണ്ട!
കാഞ്ഞിരത്തിന് മധുരമാകാം. പാല്‍ ചിലപ്പോള്‍ കറുത്തെന്നും വരാം. എന്നാല്‍ പാരിസ് ഹില്‍ട്ടന്റെ കാമുകന് നാണം വന്നാലോ? അസംഭവ്യം. അസംഭവ്യം.
സ്വീഡനില്‍ നിന്നെത്തിയ വിനോദസഞ്ചാരി അലക്സ് വാഗോ അപ്രതീക്ഷിതമായാണ് പാരിസ് ഹില്‍ട്ടന്റെ കാമുകപദത്തിലേയ്ക്കുയര്‍ന്നത്. ആദ്യനാളുകളില്‍ പയ്യന്‍ കൊളളാമെന്നു തന്നെ പാരിസും കരുതി. സുന്ദരനും വെറും 26 വയസുകാരനുമായ പച്ചക്കരിമ്പ് മതിവരുവോളം ആസ്വദിക്കാമെന്നാവും പാരിസ് കരുതിയതും.
എന്നാല്‍ സംഗതി വിചാരിച്ചതു പോലെയല്ലെന്ന് പിന്നീട് മനസിലായി. തന്റെ കാമുകന്മാരില്‍ ഏറ്റവും ബോറനാണ് അലക്സ് എന്നായി സുന്ദരിയുടെ നിലപാട്. വല്ലാത്ത നാണക്കാരനും ശാന്തനുമായ കാമുകന്‍ പാരിസ് ഹില്‍ട്ടണെ ബോറടിപ്പിച്ചെങ്കില്‍ അത്ഭുതമില്ലല്ലോ.
കിടക്കയിലെ വന്യതയും പുതിയ ഇനങ്ങള്‍ പരീക്ഷിക്കുന്നതിനുളള മനസാന്നിദ്ധ്യവുമാണ് ഹോളിവുഡ് നടിമാരുടെ കാമുകപദത്തിനു വേണ്ട യോഗ്യതകള്‍ എന്നറിയാത്തത് അലക്സിന് വിനയായി.
പാരിസ് ആഗ്രഹിക്കും വിധം തനിക്ക് സ്നേഹിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞ വിനോദസഞ്ചാരി കാമുകനെ ഏതായാലും ഹോളിവുഡ് സുന്ദരി ചവിട്ടിപ്പുറത്താക്കി.
കഴിഞ്ഞ ദിവസം കിഡ് റോക്കുമായി സല്ലപിച്ചിരിക്കവെ തനിക്ക് എത്രയും പെട്ടെന്ന് ഒരു കാമുകനെ ആവശ്യമുണ്ടെന്ന കാര്യവും പാരിസ് പരസ്യപ്പെടുത്തിയിട്ടുണ്ട്.
"ഞാന്‍ ഏകയാണ്. എത്രയും വേഗം എനിക്കൊരാണ്‍ തുണ വേണം".
ആരുണ്ട് ഈ ഒഴിവിലേയ്ക്ക് ഒരപേക്ഷ അയയ്ക്കാന്‍!


Click it and Unblock the Notifications











