സഞ്ചാരിച്ചങ്ങാതി ബെസ്റ്റെന്ന് പാരിസ്

By Super

അപ്രതീക്ഷിതമായാണ് പാരിസ് ഹില്‍ട്ടണ് ഒരു കാമുകനെ ഒത്തുകിട്ടിയത്. ലോസ് ഏഞ്ചല്‍സ് കാണാനെത്തിയ സ്വീഡിഷ് വിനോദ സഞ്ചാരി അലക്സ് വാഗോ ഇപ്പോള്‍ പാരിസ് ഹില്‍ട്ടന്റെ കിടപ്പുമുറിയിലാണ്. ഇരുപതുകാരന്‍ പയ്യന്‍സ് ആളൊരു കിടിലമാണെന്ന് പാരിസ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു കഴി‍ഞ്ഞു.

ലോസ് ഏഞ്ചല്‍സിലെ തെരുവിലൂടെ അലസമായ നടന്നു നീങ്ങിയ പയ്യനെ പാരിസിന്റെ സുഹൃത്തുക്കളിലൊരാള്‍ ചൂണ്ടയിടുകയായിരുന്നെന്ന് ടച്ച് വീക്കിലി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വല്ലാത്ത നാണക്കാരനാണത്രേ അലക്സ്. പാരിസിനെ കണ്ടയുടന്‍ പയ്യന്‍ പ്രണയപരവശനായി കറങ്ങി വീണെന്നും മാഗസിന്‍ പറയുന്നു.

പച്ചക്കരിമ്പും മിടുക്കനുമാണ് തന്റെ പുതിയ കാമുകനെന്നാണ് സുന്ദരിയുടെ പക്ഷം. പാരിസിനെക്കുറിച്ചുളള അലക്സിന്റെ അഭിപ്രായം ഇതുവരെ അറിവായിട്ടില്ല. നടന്‍ അഡ്രിയാന്‍ ഗ്രേനിയറുമായി തനിക്കൊരു ബന്ധവുമില്ലെന്ന പ്രസ്താവനയിറക്കി ഒരാഴ്ചയ്ക്കകമാണ് പാരിസിനെ വിനോദസഞ്ചാരിയുടെ രൂപത്തില്‍ കാമദേവന്‍ അനുഗ്രഹിച്ചത്.

Read more about: paris hilton
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X