»   » നഗ്നത സൗന്ദര്യമാണ്, താന്‍ നഗ്നതയെ ആഘോഷിക്കും!!! വീണ്ടും ടോപ്പ് ലെസായി മൈക്കിള്‍ ജാക്‌സന്റെ മകള്‍!!!

നഗ്നത സൗന്ദര്യമാണ്, താന്‍ നഗ്നതയെ ആഘോഷിക്കും!!! വീണ്ടും ടോപ്പ് ലെസായി മൈക്കിള്‍ ജാക്‌സന്റെ മകള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

പോപ്പ് സംഗീത രാജാവ് മൈക്കിള്‍ ജാക്ക്‌സന്റെ മകളും നടിയുമായ പാരിസ് ജാക്‌സന്‍ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഒരു ടോപ്പ് ലെസ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് പാരിസ് ജാക്‌സണ്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത്. 

അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ വച്ചുണ്ടായ അപമാനം!!! മെജോയുടെ ജീവിതം മാറ്റി!!

പട്ടിക്കുട്ടിക്കൊപ്പം സണ്‍ബാത്ത് എന്ന ശീര്‍ഷകത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിതെിരെ വിമര്‍ശകര്‍ തിരിഞ്ഞു. നിരവധി വിമര്‍ശനങ്ങളാണ് ചിത്രത്തിന്റെ പേരില്‍ പാരിസ് നേരിട്ടത്. എന്നാല്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പാരിസ്. 

തന്റെ അര്‍ദ്ധ നഗ്ന ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് 19 വയസുകാരിയായ പാരിസ് ജാക്‌സണ്‍. മറ്റൊരു അര്‍ദ്ധ നഗ്ന ചിത്രത്തിനൊപ്പമാണ് അവര്‍ക്കുള്ള മറുപടി പാരിസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നഗ്നത സൗന്ദര്യമാണെന്ന് പറഞ്ഞാണ് ഏറെ ദൈര്‍ഘ്യമുള്ള കുറിപ്പ് ആരംഭിക്കുന്നത്. വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണെന്നും പാരിസ് പറയുന്നു. വിവസ്ത്രയായിരിക്കുമ്പോഴാണ് താന്‍ സൗന്ദര്യം തിരിച്ചറിയുന്നതെന്നും അവര്‍ പറയുന്നു.

എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം എന്നാണ് പാരിസിന്റെ നിലപാട്. തന്റേതായ രീതിയില്‍ തന്നെ പ്രതിഫലിപ്പിക്കാനുള്ളതാണ് വഴിയാണ് നഗ്നത. താന്‍ ഇനിയും നഗ്നതയെ ആഘോഷിക്കുമെന്നും പാരിസ് തുറന്ന് പറയുന്നു.

തന്റെ ചിത്രങ്ങളും പോസ്റ്റുകളും ആര്‍ക്കെങ്കിലും അരോചകമായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ അണ്‍ഫോളോ ചെയ്ത് ഒഴിവാക്കാവുന്നതാണെന്ന് പാരിസ് പറയുന്നു. തന്നെ ഫോളോ ചെയ്യാന്‍ താന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും അവര്‍ പറയുന്നു.

തന്റെ മൂന്ന് മക്കളേയും ക്യാമറ കണ്ണുകളില്‍ നിന്നും അകറ്റിയാണ് മൈക്കിള്‍ ജാക്‌സന്‍ വളര്‍ത്തിയത്. എന്നാല്‍ സമീപകാലത്താണ് പാരിസ് പ്രശസ്തയാകുന്നത്. മോഡിംഗിലൂടെ എത്തിയ അവര്‍ മറ്റ് താരങ്ങളുമായി സഹകരിച്ചും പ്രശസ്തിയിലേക്ക് എത്തി.

ലിവിംഗ് വിത്ത് മൈക്കിള്‍ ജാക്‌സണ്‍ എന്ന ടെലിവിഷന്‍ ഡോക്യുമെന്ററിയിലൂടെയാണ് പാരിസ് ജാക്‌സന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ലണ്ടന്‍ ബ്രിഡ്ജ് ആന്‍ഡ് ദ ത്രീ കീസ് ആണ് പാരിസ് അഭിനയിച്ച സിനിമ.

പാരിസിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

English summary
PARIS Jackson loves being naked and she definitely doesn’t care if you’re bothered by it. The 19-year-old daughter of Michael Jackson has taken to Instagram to slam her critics after she posted an extremely risque photo of her sunbathing topless.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam