സ്റ്റൈലൻ ഗെറ്റപ്പിൽ പേളിമാണി!! ഹോളിവുഡ് ചിത്രം ഹു’വിലെ ഗാനം പുറത്ത്, വീഡിയോ കാണാം
മംഗൾ സുവർണ്ണനും പേളിമാണിയും ചേർന്നാണ് ഹു ആർയൂ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്
തന്റേതായ അവതാരണ മികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരമായി മാറിയ നടിയും അവതരകയുമാണി പേളി മാണി. ചുരുണ്ട മുടിയും നോൺസ്റ്റോപ്പായിട്ടുളള സംസാരവും പേളിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ പേളിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. മലയാളത്തിലെ മികച്ച അവതാരക ആരാണെന്ന് ചോദിച്ചാൽ നിസംശയം എല്ലാവരും പറയുന്ന പേര് പേളിയുടേതാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയില് വൈറലാകുന്നത് പോളി മാണി പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രത്തിലെ ഗാനമാണ്. ഹുവിലെ ഹൂ ആർയു എന്ന് തുടങ്ങുന്ന ഗാനമാണ് അപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പോളി മാണിയുടെ പല ഗെറ്റപ്പും മലയാളി പ്രേക്ഷകർ സാക്ഷികളായിട്ടുണ്ട്. എന്നാൽ ഹൂ വിൽ മറ്റൊരു സൂപ്പർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചുരുണ്ട മുടി നേരേയാക്കി കണ്ണുകളിൽ ലെൻസ് അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് താരം ചിത്രത്തിൽ എത്തുന്നത്.
ഹുആർയൂ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില് ട്രെൻഡിങായി മാറുകയാണ്. മംഗൾ സുവർണ്ണനും പേളിമാണിയും ചേർന്നാണ് ഹു ആർയൂ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ധനുഷാ ഗോകുലാണ് റാപ് ശൈലിയിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ച് ഹൂവിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ക്ലിന്റ് സോമനാണ്. അജയ് ദേവലോക എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications











