അമ്മമാർ അങ്ങനെ ചെയ്യുന്നുവെന്ന് ചിന്തിക്കാൻമക്കൾക്ക് മടിയാണ്!! നടിയുടെ തുറന്ന് പറച്ചിൽ

അമ്മമാർ അങ്ങനെ ചെയ്യുന്നുവെന്ന് ചിന്തിക്കാൻമക്കൾക്ക് മടിയാണ്!! നടിയുടെ തുറന്ന് പറച്ചിൽ

സ്ത്രീകൾ സെക്സിനെ കുറിച്ച് സംസാരിക്കുന്നത് പല അവസരങ്ങളിലും നെറ്റി ചുളിക്കലിൽ എത്താറുണ്ട്. അത് പ്രായമായവർ കൂടിയായലോ? ചിന്തിക്കാൻ പോലു കഴിയില്ല എന്നുളള ഒരു സാഹചര്യം ഇപ്പോഴും നമ്മുടെ ലോകത്ത് നിലനിൽക്കുന്നത്. എത്ര വികസിത രാജ്യമായാലും ലിബറൽ ചിന്തഗതിക്കാരായാലും ഈ കാര്യത്തിൽ എല്ലാവർക്കും തണുപ്പൻ പ്രകടനമാണ്. സിനിമയിൽ ബോൾഡ് രംഗങ്ങളിൽ അഭിനയിക്കുന്നവരുടെ മനസ്സിലും അവരുടെ ചുിറ്റുപാടിൽ പോലും ഇത്തരത്തിലുള്ള ചിന്താഗതി പരക്കുന്നുണ്ട്.

ഇപ്പോഴിത പ്രായമായവരുടെ ലൈംഗികത സമൂഹത്തിൽ സൃഷ്ടിക്കുന്ന ചർച്ചകളെ കുറിച്ച് തുറന്നടിക്കുകയാണ് ഹോളിവുഡ് താരം ജെയിൻ ഫൊൻഡ. പ്രായമായ സ്ത്രീകളുടെ ഇത്തരം ആഗ്രഹങ്ങൾ വീട്ടിലുണ്ടാക്കുന്ന ചർച്ചയെ കുറിച്ചും താരം വെളിപ്പെടുത്തുകയാണ്.

 മക്കൾക്ക് പോലും  ഇഷ്ടമല്ല

മക്കൾക്ക് പോലും ഇഷ്ടമല്ല

ഇന്നത്തെ കാലത്തും പ്രായമായ സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് വളരെ മോശമായ രീതിയിലാണ് ആളുകൾ നോക്കി കാണുന്നത്. പബ്ലിക് മാത്രമല്ല വീട്ടിലെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. സ്വന്തം മക്കൾക്ക് പോലും മാതാപിതാക്കൾ ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ല. അത് പ്രത്യേകിച്ചും അമ്മമാർ.

അമ്മമാർ ആഗ്രഹങ്ങൾ ഒഴിവാക്കുന്നു

അമ്മമാർ ആഗ്രഹങ്ങൾ ഒഴിവാക്കുന്നു

മാതാപിതാക്കളിൽ ഈ പ്രശ്നം ഏറ്റവും കൂടുതൽ നേരിടുന്നത് അമ്മമാരാണ്. അമ്മമാർക്ക് അത്തരത്തിലുള്ള ആഗ്രഹങ്ങളുണ്ടോ, അങ്ങനെ ചെയ്യാറുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർ ബോധപൂർവ്വം ഒഴിവാക്കാറുണ്ട്. ഇതുവരെയുള്ള സംസ്കാരവും അത്തരത്തിലുളളതാണ്. എന്നാൽ ഇപ്പോഴും ലൈംഗിക ജീവിതം സംതൃപ്തമായി കൊണ്ടു പോകുന്ന നിരവധി സ്ത്രീകൾ ഈ ലോകത്തുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ടെന്ന് ഫൊൻഡ പറഞ്ഞു.

 പ്രശ്നത്തിന് പരിഹാരം

പ്രശ്നത്തിന് പരിഹാരം

പ്രായമായ സ്ത്രീകൾ നേരിടുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് താൻ 40 വയസ്സിൽ തന്നെ തീരുമാനിച്ചുറച്ചിരുന്നെന്ന് ഫെൻഡ പറഞ്ഞു. 81 കാരിയായാണ് ഫെൻഡ്. നെറ്റ്ഫ്ളിക്സ് സീരീസായ ഗ്രേസ് ആന്റ് ഫ്രാങ്കിയിൽ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയാണ് ഫെൻഡ. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ പരമ്പരയ്ക്ക് ലഭിക്കുന്നത്. ഫെൻഡയോടൊപ്പം ലിലി ടോംലിനും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 പ്രായമായ സ്ത്രീകളുടെ കഥ

പ്രായമായ സ്ത്രീകളുടെ കഥ

രണ്ട് പ്രായമായ സ്ത്രീകളുടെ ജീവിത കഥയാണ് സീരിസ്സിന്റെ പ്രമേയം. ഭർത്തക്കന്മാർ തമ്മിൽ പ്രണയത്തിലാവുന്നതോടെ ഒറ്റയ്ക്കായി പോകുന്ന രണ്ട് സ്ത്രീകളും , പിന്നീട് ഇവർ ഒരുമിച്ച് ജീവിക്കാൻ ഒരുങ്ങുന്നതാണ് ഗ്രേസ് ആന്റ് ഫ്രാങ്കിയുടെ കഥ. ജീവിക്കാൻ പ്രതീക്ഷ നൽകുന്നതാണ് ഈ സീരിസ്സെന്നാണ് സ്ത്രീകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. പ്രായമായ സ്ത്രീകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X