ഇൻസ്റ്റഗ്രാമിൽ ഗുഡ് ബൈ ചിത്രം! ഗായികയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്രശസ്ത കൊറിയൻ പോപ്പ് ഗായിക ഗൂ ഹാരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സോളിലെ ഗന്നം ചിയോങ്ദാമിലുളള വീട്ടിലാണ് ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാപ്പാനിൽ ഒരു സംഗീത പരിപാടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ഗായിക . എന്നാൽ മരണ കാരണം എന്തൊണെന്ന് ഇതുവരെ വ്യക്തമല്ല.

സംഗീത പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൂ ഇൻസ്റ്റഗ്രാമിൽ ഗുഡ് ബൈ എന്ന് കുറിച്ച് കൊണ്ട് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ട് അടുത്ത ദിവസമാണ് ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മെയിൽ ഗൂ ഹാര ആത്മഹത്യ ശ്രമം നടത്തിയിരുന്നു. പിന്നീട് ആരാധകരോട് ആത്മഹത്യ ശ്രമം നടത്തിയതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ ഹാര കരിയറിൽ വൻ കുതിപ്പായിരുന്നു നടത്തിയത്. സംഗീത പരിപാടികളിലും ടിവ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
കാര എന്ന സംഗീത ഗ്രൂപ്പാണ് ഗൂ ഹാരയുടെ കരിയർ തന്നെ മാറ്റി മറിച്ചത്. ഈ ഗ്രൂപ്പിലൂടെ നിരവധി ഹിറ്റുകൾ നേടാൻ ഗായികയ്ക്കായി. . 2008 ൽ ആയിരുന്നു കെപോപ് കാരയിൽ ഗൂ ഹാര ചേർന്നത്. 2015 ൽ മുതൽ ഗൂ ഹാര സോളോ ഷോകൾ നടത്താൻ ആരംഭിച്ചു. മികച്ച പ്രേക്ഷകരെ നേടാൻ ഗായികയ്ക്ക് ആയിരുന്നു


Click it and Unblock the Notifications











