twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹാമാരി വരുമെന്ന കാര്യം മൈക്കിള്‍ ജാക്‌സനും പ്രവചിച്ചിരുന്നു! ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍

    |

    കൊറോണ വൈറസ് പോലൊരു മഹാമാരി ലോകം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ മുന്‍പ് നടന്ന പല പ്രവചനങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അന്തരിച്ച മുന്‍ പോപ് ഡാന്‍സറും ഗായകനുമായ മൈക്കിള്‍ ജാക്‌സനും സമാനമായൊരു പ്രവചനം നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പത്ത് വര്‍ഷത്തോളം ജാക്‌സന്റെ ബോഡിഗാര്‍ഡായിരുന്ന മാറ്റ് ഫിഡേസ് എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    ലോകം മുഴുവന്‍ വ്യാപിക്കുന്നൊരു മഹാമാരി ഉണ്ടാവുമെന്നായിരുന്നു മൈക്കിള്‍ ജാക്‌സണ്‍ പറഞ്ഞിരുത്. അത് കൊണ്ടാണ് കളിയാക്കലുകള്‍ ഉണ്ടായിട്ടും അദ്ദേഹം മുഖം മറച്ചുള്ള മാസ്‌ക് ധരിച്ച് നടന്നിരുന്നത്. ഒരു പ്രകൃതി ദുരന്തം ഉണ്ടാവുമെന്ന് ജാക്‌സന്‍ വിശ്വസിച്ചിരുന്നു. ആഗോളതലത്തില്‍ വളരെ വേഗം വ്യാപിക്കുന്ന വൈറസ് നമ്മളെ എപ്പോ വേണമെങ്കിലും തുടച്ച് നീക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

    michel-jackson

    അദ്ദേഹം മാസ്‌ക് ധരിക്കുന്നതിനെ കുറിച്ച് പലപ്പോഴും ഞാന്‍ തമാശയ്ക്ക് ചോദിക്കാറുണ്ടായിരുന്നു. എനിക്ക് അസുഖം പിടിപെടാന്‍ പാടില്ല. ആരാധകരെ നിരാശരാക്കാന്‍ പറ്റില്ല. സംഗീത പരിപാടികള്‍ വരാനിരിക്കുകയാണ്. ആരോഗ്യത്തോടെ തന്നെയായിരിക്കണം. എന്താണ് ഇനി നേരിടേണ്ടി വരിക? എന്തിലൂടെയൊക്കെ കടന്ന് പോകേണ്ടി വരിക എന്നായിരുന്നു ജാക്‌സന്‍ മറുപടി പറഞ്ഞിരുന്നത്.

    ഇനി മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കും? ഹോളിവുഡും തകര്‍ച്ച മുന്നില്‍ കാണുന്നുണ്ടെന്ന് എസ് കുമാര്‍ഇനി മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കും? ഹോളിവുഡും തകര്‍ച്ച മുന്നില്‍ കാണുന്നുണ്ടെന്ന് എസ് കുമാര്‍

    ഇന്ന് ജാക്‌സണ്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് കളിയാക്കുകയേ ചെയ്യുകയുള്ളു. ആരും തന്റെ വാക്കുകള്‍ക്ക് വിലനല്‍കുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. കാരണം പലപ്പോഴും മൈക്കിള്‍ ജാക്‌സണ്‍ പറയുന്ന കാര്യങ്ങള്‍ ആരും ഗൗരവ്വമായി എടുക്കാറേയില്ലായിരുന്നു. മറിച്ച് കളിയാക്കലുകളായിരുന്നു ലഭിക്കാറുള്ളത്. പക്ഷെ എല്ലാവരും ഒരു കാര്യം മനസിലാക്കണം ബുദ്ധിയില്ലാതെ ഒരാള്‍ ഒരിക്കലും ലോകത്തിലെ തന്നെ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആകില്ല. അതി ബുദ്ധിമാനായിരുന്നു മൈക്കിള്‍ ജാക്‌സണ്‍ എന്നും മാറ്റ് പറയുന്നു.

    michel-jackson

    അമേരിക്കന്‍ ഗായകനും സംഗീത സംവിധായകനും നര്‍ത്തകനുമൊക്കെയായി തിളങ്ങിയ മൈക്കിള്‍ ജാക്‌സണ്‍ പോപ് രാജാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകെ വിനോദത്തില്‍ ഏര്‍പ്പെടുത്തിയ വ്യക്തി എന്ന പേരില്‍ ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു. 2009 ജൂണ്‍ 25 നാണ് ജാക്‌സണ്‍ അന്തരിക്കുന്നത്. ലോകത്തുള്ള ആരാധകരെ എല്ലാം നിരാശപ്പെടുത്തി കൊണ്ടായിരുന്നു ജാക്‌സന്റെ മരണ വാര്‍ത്ത വന്നത്.

    Read more about: coronavirus michael jackson
    English summary
    Pop Singer Michael Jackson 'Predicted' Coronavirus-Like Pandemic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X